കല്ല്യാണിയുടെ തോട്ടത്തിലെ പണിക്കാരനെ കണ്ടോ? ഫോട്ടോയുണ്ട്.
കല്ല്യാണി പ്രിയദര്ശന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയില്‍ വൈറല്‍.വീട്ടിലെ പുതിയ തോട്ടക്കാരനെയാണ് പരിചയപ്പെടുത്തുന്നത്.വീട്ടില്‍ പുതിയ തോട്ടക്കാരനെ കണ്ടു നല്ല മുഖ പരിചയമുണ്ട്.ആള് ജോലിയില്‍ വളരെ ആത്മാര്‍ത്ഥത കാട്ടുന്നുണ്ട്.ജനലിലൂടെ പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി താരം കുറിച്ചതിങ്ങനെയാണ്.
ജനലിലൂടെ ആളെ മുട്ടിവിളിക്കുന്ന കല്ല്യാണിയെ അയാള്‍ തിരിഞ്ഞുനോക്കുന്നുണ്ട്.ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് പിന്നാലെ സിനിമാതിരക്കുകള്‍ ഒഴിഞ്ഞ കല്ല്യാണിയുടെ അച്ഛന് പ്രിയദര്‍ശനാണ് ആ തോട്ടക്കാരന്.
കല്ല്യാണി മുട്ടി വിളിച്ചതും ഒന്ന് തിരിഞ്ഞ് നോക്കി ചിരിച്ച് വീണ്ടും തന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്പ്രിയദര്ശന്.എന്തായാലും തികഞ്ഞ പ്രകൃതി സ്നേഹി കൂടിയാണ് പ്രിയന് എന്നതിന്റെ ഏറ്റവും വലിയൊരു തെളിവാണ് ഈ ചിത്രങ്ങള്‍ എന്ന് പ്രേക്ഷകരും പറയുന്നു.
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.ലോക്കഡൗണ്‍ കാലത്ത് മറ്റ് പല കലാപരിപാടികളും കൊച്ചുപരിപാടികളുമായി കലാകാരന്മാരുടെ ശ്രദ്ധ തിരിയുന്നു.അതില്‍ പാചകവും കൃഷിയുമൊക്കെയായി വ്യാപൃതരാകുന്ന പല സിനിമാകാരെയും കാണുന്നുമുണ്ട്.
ഫിലീം കോര്‍ട്ട്.