കളിക്കുന്നത് ശോഭനയാണ് ആനന്ദനടനം, ശിഷ്യരോടൊപ്പം നാടോടിനൃത്തമാണ്….
മലയാളികള്‍ക്ക് ഒട്ടേറെ അനശ്വര കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് ശോഭന. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയായാണ് ശോഭന തിളങ്ങിയത്. ചെറുപ്പം മുതല്‍ തന്നെ നൃത്തം അഭ്യസിച്ചിരുന്ന നടി നൃത്തവേദിയില്‍ നിന്നും സിനിമയിലേക്ക് എത്തുകയായിരുന്നു. എണ്‍പതുകളില്‍ മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയനായികയായി നിറഞ്ഞാടിയ ശോഭന പിന്നീട് നൃത്തത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി അഭിനയ ലോകത്ത് നിന്നും ഇടവേളയെടുത്തു.
ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ശോഭന ഒട്ടേറെ നൃത്തവീഡിയോകള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം നൃത്തവുമായി എത്തിയിരിക്കുകയാണ് നടി. നാടോടി നൃത്തമാണ് ശോഭന കാഴ്ചവയ്ക്കുന്നത്. വര്‍ഷങ്ങളായി കലാര്‍പ്പണ എന്ന നൃത്തവിദ്യാലയവുമായി സജീവമാണ് ശോഭന. കലാര്‍പ്പണയിലെ വിദ്യാര്‍ത്ഥികളാണ് ശോഭനയ്ക്കൊപ്പം ചുവടുവയ്ക്കുന്നത്.
അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയ ശോഭന വീണ്ടും ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്ര രംഗത്തേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലെ താരത്തിന്റെ നൃത്തപ്രകടനവും ശ്രദ്ധേയമാണ്. ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. FC