കായപ്പം ഡ്രസ്സില്‍ പ്രിയങ്ക ചോപ്ര- കാലും തലയും മാത്രം പുറത്ത്.
ഇതുവരെ ധരിച്ചിരുന്നത് എല്ലാം പുറത്ത് കാണുന്ന തരത്തിലുള്ള
വസ്ത്രങ്ങളായിരുന്നു.പ്രിയങ്ക എന്ത് ധരിച്ചാലും എന്ത് പുറത്ത്
കണ്ടാലും ഉള്ള വസ്ത്രത്തിന് ഒരഴകുണ്ടാകാറുണ്ട്.കഴിഞ്ഞ ദിവസം
പ്രിയങ്ക പറഞ്ഞിരുന്നു വിവാഹത്തിന് ധരിച്ച 12 അടി നീളമുള്ള
വസ്ത്രം ധരിച്ചിട്ട് ആദ്യരാത്രി വല്ലാത്ത കഴുത്ത് വേദനയായിരുന്നു
എന്ന് അതെല്ലാം കഴിഞ്ഞ കഥകള്‍.റെഡ് കാര്‍പ്പറ്റില്‍ നിരവധി തവണ പങ്കെടുത്ത പ്രിയങ്കയുടെ പുത്തന്‍ ലുക്കുകള്‍ കണ്ട് അന്താളിച്ച
ആരാധകര്‍ക്ക് മുന്നിലേക്ക് പുതിയ വേഷത്തില്‍ എത്തിയിരിക്കുകയാണ് താരസുന്ദരി.
കൗതുകം ഹരമാക്കിയ പ്രിയങ്ക ഇത്തവണ ധരിച്ചിരിക്കുന്നത് ഭൂഗോളം പോലെയുളള ഒരു വസ്ത്രാലങ്കാരത്തിനുള്ളിലാണ്.തലയും പകുതി തുടക്കുതാഴെയും മാത്രമാണ് പുറത്തുള്ളത്.ഈ വസ്ത്രം എന്ന് പറയുന്നത് ഡിസൈന്‍ ചെയ്തിരിക്കുന്നത് ഹാല്‍പേണ്‍ സ്റ്റുഡിയോയാണ്.ഈ വസ്ത്രത്തെ ഓരോരുത്തരും
ഉപമിച്ചിരിക്കുന്നത് പല രീതിയിലാണ്.ചിലര്‍ എമുവിനെ പോലെ
എന്ന് കമന്റിടുമ്പോള്‍ ഓട്ടോറിക്ഷയുടെ ഹോണായും ഊതി വീര്‍പ്പിച്ച ബലൂണായും വസ്ത്രത്തെ ഉപമിക്കുന്നവരുണ്ട്.ഒപ്പം കമന്റുകള്‍ കൂടാതെ ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.രസകരമായ ട്രോളുകള്‍ പ്രിയങ്ക ട്വീറ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ കേരളത്തിലെ ആരാധകര്‍ എണ്ണപ്പലഹാരമായ
കായപ്പത്തെയാണ് പ്രിയങ്കയുടെ പേരായി ഉപയോഗിച്ചിരിക്കുന്നത്.
ഫിലീം കോര്‍ട്ട്.