കാവ്യാ ദിലീപ് അഞ്ചാം വിവാഹ വാര്‍ഷികത്തില്‍ മഞ്ജുവിന്റെ മകള്‍ മീനാക്ഷി കാവ്യക്കൊരുക്കിയ സമ്മാനം….

ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട് മകള്‍ മീനാക്ഷിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഞാന്‍ കാവ്യയെ വിവാഹം കഴിക്കുന്നതെന്ന്. കാരണം കാവ്യ തന്റെ പേരില്‍ ഒരുപാട് പഴികേട്ടിട്ടുണ്ട് ആ തെറ്റ് തിരുത്താനാണ് ഞാന്‍ കാവ്യയെ കെട്ടുന്നത് അതിനു പൂര്‍ണ പിന്തുണ മകള്‍ മീനാക്ഷിയുടേതും, ആ വിവാഹത്തിന്റെ അഞ്ചുമനോഹര വര്‍ഷങ്ങള്‍ കടന്നിരിക്കുന്നു ഇപ്പോള്‍, മലയാള സിനിമയിലെ ജനപ്രിയ താരജോഡികളായ ദിലീപും കാവ്യാ മാധവനും 2016 നവംബര്‍ 25 നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇപ്പോഴിതാ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരദമ്പതികള്‍.
വിവാഹ വാര്‍ഷിക ദിനത്തില്‍ കാവ്യ മാധവന് സര്‍പ്രൈസ് നല്കിയ വീഡിയോയാണ് ഫാന്‍ പേജുകളില്‍ നിറയുന്നത്. ഹാപ്പി ആനിവേഴ്സറി മൈ ഡിയര്‍ മീനൂട്ടിയെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
കാവ്യ മാധവന് റൂമിലേക്ക് വരുന്നതും പെട്ടെന്ന് ലൈറ്റ് തെളിയുന്നതും പ്രിയപ്പെട്ടവര്‍ ഓടിവന്ന് കെട്ടിപ്പിടിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. കാവ്യ മാധവന് സര്‍പ്രൈസ് ഒരുക്കിയത് മീനാക്ഷിയാണോ എന്നാണ് വീഡിയോ കണ്ട ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ വീഡിയോയില്‍ മീനാക്ഷിയെ കാണുന്നില്ല. കാവ്യയെ കെട്ടിപ്പിടിക്കുന്ന പെണ്‍കുട്ടിയുടെ മുഖം വ്യക്തമല്ല. മലയാള സിനിമയിലെ ഭാഗ്യജോഡികളായാണ് ദിലീപും കാവ്യയും അറിയപ്പെടുന്നത്. 21 സിനിമകളില്‍ ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ജീവിതം ആസ്വദിക്കുക നല്ല കുടുംബം കെട്ടിപ്പടുക്കുക സര്‍വ്വേശ്വരന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ. FC