കുപ്പിക്ക് നല്ലൊരു അടപ്പ് കിട്ടി.. ആനന്ദത്തിലെ കുപ്പി വിശാഖ്ന് വിവാഹം – സുന്ദരിയായ ജയപ്രിയ വധു.
യൂത്തന്മാരുടെ സിനിമയായിരുന്നു ആനന്ദം ആ ചിത്രത്തിലൂടെ പലതാരങ്ങളും ആരവമറിയിച്ചു അതിലൊരു പ്രധാനി വിശാഖ് നായരായിരുന്നു. താരം കുപ്പി എന്ന കഥാപാത്രത്തിലൂടെ ആരാധകരിലേക്കെത്തി. ഇപ്പോഴിതാ താരം ഒരു സന്തോഷവാര്‍ത്ത പുറത്തുവിട്ടിരിക്കുന്നു. താന്‍ വിവാഹിതനാവുകയാണ് അതിന്റെ മുന്നൊരുക്കമായ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു ഒപ്പം മനോഹരിയായ തന്റെ പ്രിയതമ ജയപ്രിയക്കൊപ്പമുള്ള മികച്ച മുഹൂര്‍ത്തങ്ങളും പങ്കുവെച്ചിട്ടുണ്ട്, വളരെ ഹൃദയസ്പര്‍ശിയായ കുറിപ്പോടെയാണ് ജയപ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് വിശാഖ് താന്‍ വിവാഹിതനാകാന്‍ പോകുന്ന വാര്‍ത്ത ആരാധകരെ അറിയിച്ചത്.
ഗണേഷ് രാജ് സംവിധാനം ചെയ്ത ‘ആനന്ദം’ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. ഒരു പറ്റം പുതുമുഖങ്ങള്‍ ഒന്നിച്ച ചിത്രത്തിലെ വിശാഖിന്റെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പുത്തന്‍പണം, ചങ്ക്സ്, മാച്ച്ബോക്സ്, ആന അലറലോടലറല്‍, ലോനപ്പന്റെ മാമോദീസ തുടങ്ങിയവയാണ് വിശാഖിന്റെ മറ്റ് ചിത്രങ്ങള്‍. ഭാവിയിലേക്ക് പുത്തന്‍ പ്രതീക്ഷയുമായി ചുവടുവെക്കുന്ന വിശാഖ്, ജയപ്രിയ യുവ മിധുനങ്ങള്ക്കു സര്‍വ്വ മംഗളങ്ങളും നേരുന്നു FC