കൃതി ഷെട്ടി പുതിയ താരസുന്ദരി 18 തികഞ്ഞിട്ടില്ല വാങ്ങുന്നത് കോടികള്‍.. അതിനുള്ളതെല്ലാം ഉണ്ട് !!!
അഭ്രപാളികള്‍ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കും, ആ മായാലോകം ആരാധകരെ പിടിച്ചു നിര്‍ത്തുന്നത് ആവശ്യമുള്ള സമയത്ത് അതിനു ചേര്‍ന്ന താരങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ്, തെലുങ്കില്‍നിന്ന് ഇതാ വിശ്വം കീഴടക്കാന്‍ വിശ്വസുന്ദരിയായി കൃതി ഷെട്ടി ഉദയം ചെയ്തിരിക്കുന്നു.
2003 സെപ്തംബര്‍ 3 ന് മുംബൈയിലാണ് ബിസിനസ്സുകാരനായ അച്ഛനും ഫാഷന്‍ ഡിസൈനറായ അമ്മയ്ക്കും പൊന്നോമനയായി കൃതി ഷെട്ടി ജനിക്കുന്നത്.. ഫാഷന്‍ ലോകത്തുള്ള ‘അമ്മ മകള്‍ക്ക് വഴികാട്ടിയായപ്പോള്‍ ആരാധകര്‍ക്ക് സ്നേഹിക്കാന്‍ ഒരു നായിക നടിയെകൂടി കിട്ടി. ഇരുപത്തിരണ്ടുകോടി മുടക്കി ബുച്ചി ബാബു സന സംവിധാനം ചെയ്ത ‘ഉപ്പേന’ എന്നചിത്രത്തിലാണ് കൃതി ഷെട്ടി അരങ്ങേറ്റം കുറിക്കുന്നത് പഞ്ച വൈഷ്ണവ് തേജ് നായകനായും, വിജയ് സേതുപതി വില്ലനായും എത്തിയ ഉപ്പേന തിയേറ്ററില്‍ നിന്ന് വാരിയത് 100 കോടിക്ക് മുകളിലാണ്.
അതോടെ കൃതി ഷെട്ടി ഭാഗ്യനായികയായി തുടര്‍ന്ന് തിരക്കഥയും സംവിധായകനെയും നോക്കാതെ ഉയര്‍ന്ന പ്രതിഫലം വാങ്ങി ചില തല്ലിപ്പൊളി സിനിമകളില്‍ അഭിനയിച്ചു അതാണ് അവര്‍ക്കുനേരെ വിമര്‍ശകര്‍ കടുത്ത ഭാഷ ഉപയോഗിച്ചത് ഇത് തുടര്‍ന്നാല്‍ മാര്‍ക്കറ്റില്‍ നിന്നു ഔട്ട് ആകുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട് വിമര്‍ശകര്‍.. പതിനെട്ട് തികയാത്ത കൃതി ഷെട്ടിക്ക് പല ഭാഷകളിലായി വര്‍ഷങ്ങളോളം വിലസാം അത്രക്ക് സൗന്ദര്യവും അതിനൊത്ത അഭിനയ മികവും കൃതി ഷെട്ടിക്കുണ്ട് എന്നാല്‍ നല്ല വേഷങ്ങള്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ പിന്നെ കൃതി ഷെട്ടിക്കും വിശ്രമിക്കേണ്ടിവരും, താര സുന്ദരിയുടെ മൂന്ന് സിനിമകളാണ് ഇറങ്ങാനുള്ളത് അതില്‍ അമ്മായി കുറിച്ചി മീനു ചെപ്പാലിയുടെ ടീസര്‍ ഇറങ്ങിയ ഉടന്‍ കണ്ടത് കോടിക്കണക്കിന് ആരാധകരാണ് കൂടാതെ തമിഴിലും തെലുങ്കിലുമായി ദി വാരിയെറും, Macherla Niyojakavargam വുമാണ് FC