കൈതപ്രത്തിന് വിടനല്‍കി കേരളം, സിനിമക്ക് നഷ്ട്ടം ഓടിയെത്തിയത് വന്‍ ജനാവലി…
പ്രതീക്ഷിക്കാത്ത മരണം, ക്യാന്‍സറാണെന്ന് അറിയാമായിരുന്നു എന്നാലും മരണവാര്‍ത്ത പെട്ടന്ന് ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല ആര്‍ക്കും എന്നതാണ് സത്യം, മരണ വിവരമറിഞ്ഞതോടെ ഇന്നലെ മുതല്‍ ശിഷ്യന്മാരും, സഹപ്രവര്‍ത്തകരും രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരും കോഴിക്കോട്ടേക്ക് ഒഴികിയെത്തുകയായിരുന്നു അവസാനമായി ഒരുനോക്കു കാണാന്‍.
പ്രശസ്ത സംഗീത സംവിധായകന് കൈതപ്രം വിശ്വനാഥന്റെ ശവസംസ്കാരം ഔദ്യോഗിക ബഹുമതികളോടെ രാവിലെ 10.30-ന് കോഴിക്കോട് തിരുവണ്ണൂര്‍ പുതിയ കോവിലകം ശ്മശാനത്തില്‍ നടന്നു. തിരുവണ്ണൂരിലെ സംഗീത വിദ്യാലയത്തില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ വിശ്വനാഥന്റെ ശിഷ്യരും സുഹൃത്തുക്കളുമായി നിരവധി പേര് എത്തിയിരുന്നു.
സിനിമ സംവിധായകന് ജയരാജ്, നടന് നിഷാന്ത് സാഗര്‍ എന്നിവരും കൈതപ്രം വിശ്വനാഥന് വിട ചൊല്ലാനെത്തി. ജ്യേഷ്ഠ സഹോദരന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ മകനും സംഗീതജ്ഞനുമായ ദീപാങ്കുരന് കൈതപ്രം ചിതക്ക് തീ കൊളുത്തി.
അര്‍ബുദത്തെ തുടര്‍ന്ന് കോഴിക്കോട് എം.വി ആര് കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു കൈതപ്രം വിശ്വനാഥന്റെ അന്ത്യം. 52 വയസ്സായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കൈതപ്രമാണ് സ്വദേശമെങ്കിലും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കോഴിക്കോട് തിരുവണ്ണൂരിലാണ് അദ്ദേഹം താമസിക്കുന്നത്. സ്വര്‍ഗം പൂകിയ കൈതപ്രം വിശ്വനാഥന് സാറിന് ഒരിക്കല്‍ക്കൂടി ആദരാഞ്ജലികര്പ്പിക്കുന്നു FC