കൊറോണ മാറിയ നടിയുടെ അവസ്ഥ കണ്ടില്ലേ? ഒന്നിനും വയ്യാതായി.
കോവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് അനുഭവപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണ് മടി മലൈക അറോറ.
കോവിഡ് തന്നെ ശാരീരികമായി തളര്‍ത്തി.എഴുന്നേറ്റ് നില്ക്കാന് പോലും ആകാത്ത അവസ്ഥ.ഒരിക്കലും പഴയ അവസ്ഥയിലേക്ക് തിരികെ പോകാന്‍ ആവില്ലെന്നാണ് കരുതിയത്.എന്നാല്‍ കോവിഡ് നെഗറ്റീവായി.32 ആഴ്ചകള്‍ക്ക് ശേഷം തന്റെ ശക്തി വീണ്ടെടുക്കാനായി എന്നാണ് മലൈക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ദൃഡമായ തന്റെ ശരീരം വ്യക്തമാക്കികൊണ്ടുള്ള ചിത്രത്തിനോടൊപ്പമാണ് താരത്തിന്റെ കുറിപ്പ് —
‘നിങ്ങള്‍ ഭാഗ്യവതിയാണ്.ഇത് വളരെ എളുപ്പമാണ് ഞാനെപ്പോഴും കേള്‍ക്കുന്നതാണിത്.അതെ എന്റെ ജീവിതത്തിലുള്ള ഒരുപാട് കാര്യങ്ങളില്‍ ഞാന്‍ ഭാഗ്യവതിയാണ്.എന്നാല്‍ ഭാഗ്യത്തിന് ചെറിയ വേഷം മാത്രമാണുള്ളത്.കാര്യങ്ങള്‍ അത്ര എളുപ്പവുമല്ല.സെപ്റ്റംബര്‍ 5നാണ് എനിക്ക് പോസറ്റീവായത്.അത് വളരെ മോശമായിരുന്നു.കോവിഡ് മുക്തി എളുപ്പമാണെന്ന് പറയുന്നവരുണ്ട്.മികച്ച പ്രതിരോധശേഷിയുള്ളവരായിരിക്കും അവര്‍ അല്ലെങ്കില്‍ കോവിഡ് ബുദ്ധിമുട്ടുകളെ കുറിച്ച് അറിയാത്തവര്‍.
അതിലൂടെ കടന്ന്പോയ ഒരാള്‍ എന്ന നിലയില്‍ ‘എളുപ്പം’എന്ന വാക്കല്ല ഞാന്‍ തിരഞ്ഞെടുക്കുക.അത് എന്നെ ശാരീരികമായി തളര്‍ത്തി രണ്ട് സ്റ്റെപ്പ് നടക്കുന്നത് പോലും വലിയ ടാസ്കായി.എഴുന്നേറ്റിരിക്കുന്നത്,കട്ടിലില്‍ നിന്ന് ഇറങ്ങുന്നത്,ജനലിനടുത്ത് പോയി നില്‍ക്കാനുള്ള ശ്രമം പോലും വലിയ യാത്രയായി.എനിക്ക് വണ്ണം വയ്ക്കുകയും ക്ഷീണിതയാകുകയും സ്റ്റാമിന നഷ്ടപ്പെടുകയും ചെയ്തു.എന്റെ കുടുംബത്തില്‍ നിന്ന് അകന്നു.അവസാനം സെപ്റ്റംബര്‍ 26ന് ഞാന്‍ കോവിഡ് നെഗറ്റീവായി.അതില്‍ ഞാന്‍ വളരെ സന്തോഷവതിയായി.എന്നാല്‍ ക്ഷീണം അതെ പോലെ നിലനിന്നു.എന്റെ മനസ്സ് വിചാരിക്കുന്നത് പോലെ എന്റെ ശക്തി ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് ഞാന്‍ ഭയന്നു.ശക്തിയില്ലെന്ന ചിന്ത എന്നെ നിരാശയാക്കി.
ഒരു കാര്യം ചെയ്ത് 24 മണിക്കൂറില്‍ പൂര്‍ത്തിയാക്കാന്‍ ആകില്ലെന്ന് പോലും കരുതി.എന്റെ ആദ്യത്തെ വര്‍ക്ക്ഔട്ട് വളരെ ബുദ്ധിമുട്ട് ഏറിയതായിരുന്നു.ഒന്നും എനിക്ക് ശരിയായി ചെയ്യാനായില്ല തകരുന്നതായി തോന്നി.എന്നാല്‍ രണ്ടാമത്തെ ദിവസം എനിക്ക് ആത്മവിശ്വാസം തോന്നി.അങ്ങനെ ദിവസങ്ങള്‍ കടന്ന് പോയി ഞാന്‍ കോവിഡ് മുക്തി നേടീട്ട് ഇന്നേക്ക് 32 ആഴ്ച.ഇപ്പോള്‍ എനിക്ക് എന്നെ ഞാന്‍ ആയിട്ട് തന്നെ തോന്നുന്നു.പോസറ്റീവാകും മുമ്പ് ചെയ്തത് പോലെ ഇന്നെനിക്ക് വര്‍ക്കൗട്ട് ചെയ്യാന്‍ ആകുന്നുണ്ട്.എനിക്ക് നന്നായി ശ്വസിക്കാനും ശാരീരികമായും മാനസികമായും ശക്തിയും തോന്നുന്നുണ്ട്.പ്രതീക്ഷയാണ് എന്നെ മുന്നോട്ട് നയിച്ചത്.പിന്തുണച്ച എല്ലവരോടും നന്ദി.
ഫിലീം കോര്‍ട്ട്.