കോടതിയാണ് സത്യം, ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകള്‍ ഇല്ല… ദിലീപ് ഇനി പുറത്ത് ……
സത്യം ഒന്നേയുള്ളു ഒന്ന്, ഇഴകീറി ചികഞ്ഞാലും അതിന് രൂപമാറ്റം വരുത്തുക അസാധ്യം, എന്നാല്‍ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലതും കാണും അവരതു പ്രയോഗിച്ച് മിന്നി നില്ക്കും എന്നാല്‍ ആ മിന്നലിന് ദീര്‍ഘായുസ്സുണ്ടാകില്ല. അതിനുള്ള തെളിവാണ് ഇന്ന് കോടതിയില്‍ നിന്ന് വന്ന വിധി,
ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള വിധിയില്‍ പ്രോസിക്യൂഷന്റെ കണ്ടെത്തലുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയുടെ വിധിയില്‍ പറയുന്നു. ദിലീപ് അടക്കമുള്ള ആറ് പ്രതികള്‍ ഫോണുകള്‍ ഹാജരാക്കത്തത് നിസ്സഹകരണമായി പരിഗണിക്കാനാവില്ലെന്നും കൈവശമുള്ള ഫോണുകള്‍ പ്രതികള്‍ കൈമാറിയിട്ടുണ്ടെന്നും കോടതി നിരീക്ഷിക്കുന്നു.
ഹര്‍ജിയിലെ വാദപ്രതിവാദത്തിനിടെ പൊതുസമൂഹത്തിലും സമൂഹമാധ്യമങ്ങളിലും ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും വിധിയില്‍ കോടതി മറുപടി പറയുന്നുണ്ട്. കോടതിക്ക് നേരെ അനാവശ്യ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യമുണ്ടായെന്നും പാതിവെന്ത വസ്തുതകള്‍ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുതെന്നും നീതിന്യായ സംവിധാനത്തെക്കുറിച്ച് ധാരണയില്ലാതെയാണ് വിമര്‍ശനങ്ങളെന്നും മുന്‍കൂര്‍ജാമ്യാപേക്ഷയിലെ ഉത്തരവില്‍ കോടതി നിരീക്ഷിക്കുന്നു.
സത്യം ജയിക്കട്ടെ FC