ഗുരു പൂജ അവാര്‍ഡ് ജേതാവായ നടനും മരിച്ചു-അഭിനയിച്ചത്
പതിനായിരത്തിലേറെ.
മരണമെത്തുകയാണ് ഓരോ ദിവസവും ഒരു കലാകാരന് എന്ന നിലയില്‍. ഇന്നലെ കോഴിക്കോട് വടകരയിലുള്ള സീരിയല്‍ സിനിമ നടനും നിര്‍മ്മാതാവുമായ ഡോക്ടര്‍ അരവിന്ദാക്ഷനായിരുന്നു ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങിയത്.
ഇന്നിതാ ഒരു മരണവാര്‍ത്ത കോട്ടയം ചങ്ങനാശ്ശേരിയില്‍ നിന്നാണ് വന്നിരിക്കുന്നത്.കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവും ഏകാംഗ നാടക കലാകാരനുമായ വര്‍ഗ്ഗീസ് ഉലഹന്നാന് എന്ന ബബില്‍ പെരുന്നയാണ് നമ്മളെ വിട്ട് പിരിഞ്ഞിരിക്കുന്നത്.അദ്ദേഹത്തിന് 56 വയസ്സായിരുന്നു പ്രായം.സ്വാതന്ത്ര്യ സമര സേനാനിയും മുന്‍പത്രാധിപരുമായിരുന്ന പരേതനായ ഉലഹന്നാന് കാഞ്ഞിരത്തും മൂട്ടിന്റെ മകനാണ്.
ബബില്‍ പെരുന്ന എന്ന ഏകാംഗ നാടക കലാകാരന് 42 വര്‍ഷത്തിനിടെ സംസ്ഥാനത്തിലെ പതിനാല് ജില്ലകളിലുമായി പതിനായിരത്തിലേറെ ഏകാംഗ നാടകങ്ങളാണ് അവതരിപ്പിച്ചത്.കറുകച്ചാല്‍ സ്വദേശിനി ജൂലിയാണ് വര്‍ഗീസിന്റെ ഭാര്യ.42 വര്‍ഷത്തെ സപര്യക്കാണ് തിരശ്ശീല വീണിരിക്കുന്നത്.ആദരാഞ്ജലികളോടെ ,
ഫിലീം കോര്‍ട്ട്.