ഞാന്‍ അമലാപോളിനെയും,ജ്വാലയെയും കണ്ടല്ല ഭാര്യയെ ഒഴിവാക്കിയത്. നടന് വിശാല്‍.
ഒരു ചിത്രം ഹിറ്റാകുന്നത് വരെ അവള് ചങ്കായിരുന്നു.ചങ്കിന്റെ ചങ്ക് എവിടെ പോയി പരാജയപ്പെട്ട് വന്നാലും ഒന്നു മുഖമമര്‍ത്തി അവളുടെ ചുമലില്‍ കിടന്നാണ് കരഞ്ഞിരുന്നത്.എന്നാല്‍ ഒരു സിനിമ ഹിറ്റായതോടെ സന്തോഷം പങ്കുവെക്കാന്‍ വേണ്ടിയെങ്കിലും ഒന്ന് വീട്ടില്‍ വരാന്‍ സമയം കിട്ടാത്ത അവസ്ഥയായി.അങ്ങനെ രാക്ഷസന് എന്ന ചിത്രത്തിലൂടെ ഹിറ്റ് നടനായിമാറിയ വിഷ്ണു വിശാലും ഭാര്യ രജനി നടരാജനും വേര്‍പിരിയുകയായിരുന്നു.അതിന് കാരണമായി ഫസ്റ്റ് ഗോസിപ്പിറങ്ങിയത് ഇങ്ങനെ ,രാക്ഷസനില്‍ നായികയായ അമലാപോളുമായി വിശാല്‍ പ്രണയത്തിലാണെന്നായിരുന്നു.അത് കുറച്ച് കാലം നീണ്ടു നിന്നു.അത് കഴിഞ്ഞാണ് ഇന്ത്യന്‍ ബാറ്റ്മെന്ട്രില് താരവും സുന്ദരിയുമായ ജ്വാല ഗുട്ടയുടെ പേര് ഗോസിപ്പ് കോളത്തില്‍ വരുന്നത്.എന്നാല്‍ അതൊരു ഗോസിപ്പായി ഇരു താരങ്ങളും തള്ളിക്കളഞ്ഞില്ല.അതിനിടയില്‍ അമല മുംബയിലുള്ള ഒരു ഗായകനെ വിവാഹം കഴിച്ചു.അത് കഴിഞ്ഞ് കൊടുത്ത അഭിമുഖത്തില്‍ വിശാല്‍ പറയുന്നത് ഞാനും രജനിയും വേര് പിരിഞ്ഞത് വ്യക്തിപരമായ കാരണത്താലാണ് അത് തുറന്ന് പറയാന്‍ എനിക്ക് കഴിയില്ല.എന്നെ പോലെ ഒരു ബന്ധം തകര്‍ന്നാണ് ജ്വാലയും നില്‍ക്കുന്നത്. എനിക്കിപ്പോള്‍ വയസ്സ് 18 അല്ല ,35 ആണ്. പക്വത വന്നിരിക്കുന്നു, എന്റെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ജ്വാലക്കും കഴിയുന്നുണ്ട്. എന്തായാലും ഞങ്ങള്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണെന്നും വിശാല്‍ പറയുന്നു.