തലയില്‍ കെട്ടുമായി നില്‍ക്കുന്നത് കണ്ടാല്‍ തോന്നും ശബരിമല യാത്രയാണെന്ന്, അല്ല റേഷന്‍കടയില്‍ പോയതാ – നടന് ജിഷിന്.

താരങ്ങളുടെ സകല വിശേഷങ്ങളും അറിയണം ആരാധകര്‍ക്ക്, വീട്ടുവിശേഷങ്ങള്‍ ആയാല്‍ കൂടുതല്‍ കൗതുകം വരും. സ്ക്രീനില്‍ കാണുന്നത് പോലെ തന്നെയാണോ താരങ്ങളുടെ ജീവിതം. ഇത്ര സിംപിളാണോ അവര്‍. തങ്ങള്‍ ചെയ്യുന്നതെല്ലാം അവരും ചെയ്യുന്നുണ്ടോ പലരുടേയും സംശയം ഇത്തരത്തിലൊക്കെയാണ്.
അതുകൊണ്ടുതന്നെയാണ് താരങ്ങള്‍ പങ്കുവയ്ക്കുന്ന വീട്ടുവിശേഷങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അത്തരത്തില്‍ കഴിഞ്ഞ ദിവസം വൈറലായ വീഡിയോ ആരാധകരുടെ പ്രിയതാരമായ ജിഷിന്റേതാണ്. വീട്ടില്‍ വന്നാല്‍ നൂറുകൂട്ടം പണികളാണ് എന്നുപറഞ്ഞാണ് ജിഷിന് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തീപ്പൊരി ഡയലോഗുമായി സ്ക്രീനിലെത്തുന്ന വില്ലന്റെ മറ്റൊരു മുഖമാണ് വീഡിയോയിലുള്ളത്. തലയില്‍ ഒരു ചാക്കിന്റെ കെട്ടുമായാണ് വീഡിയോയില്‍ ജിഷിന് ഉള്ളത്. ജിഷിന് റേഷന്‍ കടയില്‍ പോയിവരുമ്പോള്‍ വീട്ടിനുള്ളില്‍ നിന്നും എടുത്ത വീഡിയോ പങ്കുവച്ചത് ജിഷിന് തന്നെയാണ്.
കണ്ണൂരില്‍ അമ്മയുടെ അടുക്കലെത്തിയാല്‍ വീട്ടിലെ പണികള്‍ ചെയ്യാന്‍ രസമാണെന്നും, അമ്മ പല പണികളും ഏല്‍പ്പിക്കും എന്നെല്ലാമാണ് വീഡിയോയ്ക്കൊപ്പമുള്ള രസകരമായ കുറിപ്പില്‍ ജിഷിന് പറയുന്നത്. ”വീട്ടില്‍ വന്ന് കഴിഞ്ഞാല്‍ പിന്നെ നൂറുകൂട്ടം പണികളാണ്. റേഷന്‍ കടയില്‍ പോകണം, അരി പൊടിപ്പിക്കാന്‍ മില്ലില്‍ പോകണം, സീലിംഗ് ഫാന്‍ വൃത്തിയാക്കണം, തേങ്ങ പൊതിക്കണം, അഴ കെട്ടിക്കൊടുക്കണം, വാട്ടര്‍ ടാങ്ക് ക്ലീന്‍ ചെയ്യണം, കരമടക്കാന്‍ പോകണം, അങ്ങനെ ഒരുപാട് ജോലികള്‍. എല്ലാവരും ചെയ്യുന്ന കാര്യങ്ങളൊക്കെ തന്നെയാണിതെന്ന് അറിയാം. എങ്കിലും എനിക്ക് കണ്ണൂരില്‍ അമ്മയുടെ അടുക്കല്‍ വരുമ്പോഴേ ഇതൊക്കെ ചെയ്യാന്‍ സാധിക്കാറുള്ളു.
ഇങ്ങനെ ഓരോരോ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു മനസ്സുഖമുണ്ടല്ലോ.. അതൊരു ഒന്നൊന്നര ഫീല്‍ ആണ് മച്ചാന്മാരെ.” അതെ ജിഷിന് ഈ പറഞ്ഞത് തന്നെയാണ് യാഥാര്‍ഥ്യം ഷോ സ്ക്രീനില്‍ മാത്രം, അതുകഴിഞ്ഞു കിട്ടുന്നതുകൊണ്ടു പിന്നെ ജീവിക്കണം ആ ജീവിതമാണ് ഈ കണ്ട വീഡിയോ FC.