ദിലീപ് വേട്ടക്കാരനോ അതോ വേട്ടയാടാപ്പെടുന്നവനോ, നീതിവേണം… എല്ലാവരും ഒറ്റപ്പെടുത്തി…..
കോടതി വിധിക്ക് മുന്‍പ് തന്നെ ദിലീപ് തെറ്റുകാരന്‍ ആണെന്നുള്ള ഒരു അന്തരീക്ഷം കേരളത്തില്‍ പല മുന്‍നിര മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഉണ്ടാക്കി കഴിഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷമായി ഇത് ഇങ്ങനെ എയറില്‍ ഉണ്ട്.
ദിലീപ് എന്ന നടന്റെ കരിയര്‍ തന്നെ ഏകദേശം അവസാനിപ്പിക്കുന്ന മട്ടിലേക്ക് കാര്യങ്ങള്‍ എത്തിച്ചു കഴിഞ്ഞു അവരെല്ലാം ചേര്‍ന്ന്, എന്നിട്ടും ദിലീപ് വേട്ടക്കാരനോ അതോ വേട്ടയാടാപ്പെടുന്നവനോ എന്ന ചോദ്യത്തിന് ഉത്തരം ആയിട്ടില്ല. പള്‍സര്‍ സുനിയുടെ മൊഴി മാത്രമാണ് ഇപ്പോള്‍ ദിലീപ്ന് എതിരായി ഉള്ളത്. അത് വെച്ച് കാര്യങ്ങള്‍ ഒന്നും തെളിയിക്കാന്‍ വാദി ഭാഗത്തിന് സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അങ്ങിനെ ഒന്നുണ്ടെങ്കില്‍ എപ്പോഴോ ദിലീപ് അകത്തായേനെ സംശയത്തിന്റെ നിഴലില്‍ 90 ദിവസം ദിലീപ് ജയിലില്‍ കിടന്നു. ജാമ്യത്തില്‍ ഇറങ്ങി സിനിമയില്‍ വീണ്ടും സജീവമായപ്പോള്‍ പുതിയ ഒരു കഥയുമായി ഒരാള്‍ വന്നിരിക്കുന്നു ഇത്രയും നാള് അയാള്‍ ഈ കേസുമായി ബന്ധപ്പെട്ട് രംഗത്തില്ലായിരുന്നു പെട്ടെന്ന് ഉദയം ചെയ്ത അവനെ നല്ല രീതിയില്‍ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു വേണമെങ്കില്‍ നുണ പരിശോധനക്കും ഹാജരാക്കണം കാരണം ആരൊക്കെയാണ് അയാളെ ഇളക്കിവിട്ടതെന്ന് അറിയാനെങ്കിലും വേണ്ടി.
അന്വേഷണ ഉദ്യോഗസ്ഥരെ വരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചു തുടങ്ങിയ വാദങ്ങള്‍ നിരത്തുന്നു വീണ്ടും ദിലീപിനെ ഉള്ളില്‍ തള്ളുക എന്നത് ആരുടെയൊക്കെയോ ലക്ഷ്യം പോലെ തോന്നുന്നു. നടിക്ക് നീതി കിട്ടണം ദിലീപ് ശിക്ഷിക്കപ്പെടണം എന്നതാണ് മാധ്യമങ്ങളുടെ ഇപ്പോഴത്തെ പ്രചാരണം തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം…നടിക്ക് നീതിയും ലഭിക്കണം, ഇത്ര വര്‍ഷമായിട്ടും ദിലീപ് വേട്ടക്കാരനോ വേട്ടയാടാപ്പെടുന്നവനോ എന്ന ചോദ്യത്തിന് ഉത്തരം ആയിട്ടില്ല സിനിമ മേഖലയില്‍ കടന്നു കൂടിയിട്ടുള്ള മട്ടാഞ്ചേരി മാഫിയ ദിലീപിനെ ലക്ഷ്യം വെക്കുന്നു എന്ന സംശയം നിലനില്ക്കുമ്പോള്. കോടതി വിധി വരാതെ ദിലീപിനെ വേട്ടക്കാരന് ആക്കരുത് എന്നാണ് ഞങ്ങളുടെ അഭിപ്രായം നടിക്ക് നീതി കിട്ടണം കുറ്റക്കാരന്‍ ശിക്ഷിക്കപ്പെടണം അല്ലാതെ ആ കുറ്റകാരന്‍ ദിലീപ് തന്നെ ആയിരിക്കണം എന്നൊരു നിര്‍ബന്ധബുദ്ധിയാണ് ഇവിടെ സംശയം ഉണ്ടാക്കുന്നത്.. കാരണം ഇത്രയും വര്‍ഷം ആയിട്ടും ദിലീപിനെതിരെ ഒരു തെളിവും കിട്ടാതെ വീണ്ടും പുതിയ അവതാരങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആ സംശയം ബലപ്പെടുന്നു ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നിയമത്തിന്റെ ഉറപ്പ് പാലിക്കപ്പെടട്ടെ ദിലീപ് വേട്ടക്കാരനോ വേട്ടയാടപ്പെടുന്നവനോ എന്ന ചോദ്യത്തിന് നിങ്ങളും പ്രതികരിക്കണം സത്യം ജയിക്കട്ടെ FC