ദുര്‍ഗയും നടന് കൃഷ്ണ ശങ്കറും കളിച്ച ഡാന്‍സ് കണ്ടോ? വീഡിയോ വൈറല്‍.
മുണ്ട് മടക്കി കുത്തി കൃഷ്ണ ശങ്കര്‍ സാരിയുടുത്ത് ദുര്‍ഗ.തെയ്തക വീഡിയോ വൈറല്‍ ആകുന്നു.
കുടുക്ക് 2025 എന്ന ചിത്രത്തിലെ “തെയ്തക തെയ്തക”…. എന്ന് തുടങ്ങുന്ന പാട്ടിന് ചുവട് വെച്ച് യുവ താരങ്ങളായ ദുര്‍ഗ കൃഷ്ണയും കൃഷ്ണ ശങ്കറും. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുടുക്ക് 2025.
പാട്ട് റിലീസ് ചെയ്തതിന് തൊട്ട് പിന്നാലെയാണ് തകര്‍പ്പന്‍ ചുവടുകളുമായി താരങ്ങളെത്തിയത്.കറുപ്പ് സാരി ധരിച്ചാണ് ദുര്‍ഗ വീഡിയോയില്‍ തിളങ്ങിയതെങ്കില്‍ മുണ്ട് മടക്കികുത്തി കൂളിങ് ഗ്ലാസ്സ് വെച്ചാണ് കൃഷ്ണ ശങ്കര്‍ ഉള്ളത്.
രസകരമായ അടിക്കുറിപ്പോടെ ദുര്‍ഗ കൃഷ്ണയും കൃഷ്ണ ശങ്കറും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.ഇരുവരുടെയും സ്റ്റൈലിഷ് പ്രകടനം ചുരുങ്ങിയ സമയത്തിനകം തന്നെ വൈറലായി.പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.ഈ കഴിഞ്ഞ ദിവസമാണ് കുടുക്ക് 2025ലെ ഈ ഗാനം റിലീസ് ചെയ്തത്.മണികണ്ഠന് അയ്യപ്പയാണ് പാട്ട് ചിട്ടപ്പെടുത്തി ആലപിച്ചത്.വരികള്‍ കുറിച്ചത് നന്ദകുമാര്‍.
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ട് നിരവധി ആസ്വാദകരെയും സ്വന്തമാക്കി കഴിഞ്ഞു.പിന്നാലെയാണ് ദുര്‍ഗ കൃഷ്ണയുടെയും കൃഷ്ണ ശങ്കറിന്റെയും ഡാന്‍സ് വീഡിയോ എത്തിയത്.
ഫിലീം കോര്‍ട്ട്.