ദുല്‍ഖര്‍ ബുര്‍ജ് ഖലീഫയില്‍ അകത്തല്ല പുറത്ത്, കുറുപ്പ് സിനിമ കാണാന്‍ ഭാര്യയുമൊത്ത് താരം…
മലയാള സിനിമ ആദരവുകളുടെ കൊടുമുടികയറുകയാണ്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ചത് കേരളത്തിന് അഭിമാനിക്കാവുന്ന നിമിഷങ്ങളായിരുന്നു ദുല്‍ഖര്‍ സല്മാന് നായകനായ കുറുപ്പ് എന്ന സിനിമയുടെ ട്രെയിലറായിരുന്നു കാണിച്ചത്, പുറത്തുനിന്ന് അതുകാണാന്‍ ദുല്‍ഖര്‍ ഭാര്യയും മകളുമായാണ് എത്തിയത്, താരം നായകനാകുന്ന മലയാള ചിത്രം കുറുപ്പിന്റെ ട്രെയ്ലര് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. ഇതാദ്യമായാണ് ഒരു മലയാളസിനിമയുടെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഒരു മിനിട്ടു നാല് സെക്കന്‍ഡുകള്‍ നീണ്ട പ്രദര്‍ശനം നേരിട്ടുകാണാന്‍ ദുല്‍ഖര്‍ സല്‍മാനും കുടുംബവുമെത്തിയിരുന്നു. നൂറുകണക്കിനു ആരാധകരും ബുര്‍ജ് ഖലീഫയ്ക്കു മുന്നില്‍ കാണാനെത്തി. സുകുമാര കുറുപ്പിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ള സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. അത് കണ്ടശേഷം ബുര്‍ജ് ഖലീഫയില്‍ തന്റെ ചിത്രം തെളിഞ്ഞത് ജീവിതത്തില്‍ മറക്കാനാവാത്ത നിമിഷമാണെന്ന് ദുല്‍ഖര്‍ സല്മാന്. ദുബായിലെ കെട്ടിട നിര്‍മാണ മേഖലയില്‍ ഒരുപാട് നാള് ജോലി ചെയ്ത ആളാണ് താന്‍. അന്ന് ബുര്‍ജ് ഖലീഫയുടെ പണി നടക്കുന്നുണ്ട്. പക്ഷേ ഇങ്ങനെയൊരു കാര്യം എന്റെ ജീവിതത്തില്‍ നടക്കുമെന്ന് സ്വപ്നം പോലും കണ്ടിട്ടില്ലെന്ന് ദുല്‍ഖര്‍ ഏറെ സന്തോഷത്തോടെ പറയുന്നു. നാളെ മുതല്‍ ലോകമെങ്ങുമുള്ള 1500 ലേറെ സ്ക്രീനുകളിലാണ് ‘കുറുപ്പ്’ പ്രദര്‍ശനത്തിനെത്തുന്നത്. ഇതൊരു തുടക്കം മാത്രം ഇനി സകലമലയാള സിനിമകളുടെയും ട്രെയ്ലര് ആ ഉയരമുള്ള കെട്ടിടത്തില്‍ നമ്മുക്ക് കാണാം FC