ദുല്‍ഖറിന്റെ മകളെ മമ്മുട്ടി അണിയിച്ചൊരുക്കുന്ന സുന്ദര നിമിഷങ്ങള്‍….
മുടി നന്നായി ചീകി ഒതുക്കി പിന്നില്‍ കെട്ടി വെച്ചിരിക്കുന്ന മമ്മുട്ടി.മുന്നിലിരിക്കുന്ന കൊച്ചുമകള്‍ മറിയത്തിന്റെ മുടിയും കെട്ടികൊടുക്കുകയാണ്.
ദുല്‍ഖര്‍ സല്മാന് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ വന്‍ വൈറല്‍.ഫാദേഴ്സ് ഡേ ആശംസിച്ചുകൊണ്ടാണ് അച്ചനും മകളും ഒരുമിച്ചുള്ള ചിത്രം ദുല്‍ഖര്‍ പങ്കിട്ടത്. ഈ ചിത്രത്തിന് തലക്കെട്ട് വേണ്ട എന്നും ചിത്രം തന്നെ അത് പറയുന്നുണ്ടെന്നും ഡിക്യു കുറിച്ചു.മമ്മുട്ടി ദുല്‍ഖര്‍ ആരാധകര്‍ ചിത്രം ആഘോഷമാക്കുകയാണ്.മുടി നീട്ടി വളര്‍ത്തിയ മമ്മുട്ടിയുടെ ലുക്ക് വലിയ ആഘോഷമായിരുന്നു.അതിനോടൊപ്പമാണ് ഇപ്പോള്‍ വന്നിരിക്കുന്ന ഫോട്ടോയും.
ഫിലീം കോര്‍ട്ട്.