നടനും സംവിധായകനുമായ കുമരജന്‍ തൂങ്ങി മരിച്ചു.കാരണമറിയാതെ സഹപ്രവര്‍ത്തകര്‍.
മരണംവന്നു വിളിച്ചുകൊണ്ടേയിരിക്കുന്നു.പല വഴികളിലൂടെ മരണത്തിന്റെ കൂടെ ഓരോരുത്തരായി മടങ്ങുകയാണ്.ഇപ്പോഴിത വേദന തരുന്ന ഒരു വാര്‍ത്ത കൂടി എത്തിയിരിക്കുന്നു.തമിഴ് നടനും നിര്‍മ്മാതാവും സംവിധായകനുമായ കുമരജന്‍ തൂങ്ങി മരിച്ചിരിക്കുന്നു.നമക്കലിലെ സ്വന്തം വീട്ടിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ലോക്ക്ഡൗണില്‍ സിനിമ മേഖലയിലുണ്ടായ പ്രതിസന്ധിയില്‍ ആകെ തകര്‍ന്ന് പോയതിനാല്‍ കുമരജന്‍ വല്ലാത്ത ദു:ഖത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍
പോലീസിനോട് പറഞ്ഞു.പോലീസിന്റെ പ്രഥമ പരിശേധനയില്‍ ആത്മഹത്യയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഒട്ടേറെ തമിഴ് സിനിമകളില്‍ അഭിനയിച്ച കുമരജന്‍ സിന്തിപ്പോം സിന്തിപ്പോം എന്ന തമിഴ് ചിത്രം നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.ഈ മരണം ആരും പ്രതീക്ഷിച്ചിരുന്നില്ല.വാര്‍ത്തയറിഞ്ഞ് പലരും ഞെട്ടലാണ് രേഖപ്പെടുത്തിയത്.കുമരജന്‍ 35 വയസ്സായിരുന്നു.ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.