നടന് ജയന്റെ ചിതയെരിഞ്ഞു തീര്‍ന്നപ്പോഴേക്കും മണ്ണ് വാരിക്കൊണ്ടുപോയി;ആ തെങ്ങില്‍ ചാരി ഫോട്ടോയെടുക്കാന്‍ ജനം ഒഴുകി…

അതൊരത്ഭുത മനുഷ്യനായിരുന്നു ജയന് എന്ന നടന് മിത്രങ്ങളും ശത്രുക്കളുമുണ്ടായിരുന്നു, താരത്തിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട പലരും അദ്ദേഹത്തിന്റെ മരണം കൊതിച്ചിരുന്നു എന്നത് സത്യമായ കാര്യമാണ്.
എന്നാല്‍ അവരാരും ചിന്തിക്കാത്ത ഒരു കാര്യമുണ്ട് ജയന് ഇല്ലാതായാല്‍ ആ സിംഹാസനം തങ്ങള്‍ക്ക് അലങ്കരിക്കാന്‍ കഴിയുമെന്ന് സ്വപ്നം കാണാന്‍ പാടില്ലായിരുന്നു, ഒപ്പം അഭിനയിച്ചു പ്രശസ്തരായവരാണ് അന്നത്തെ യുവതാരങ്ങളായ സോമന്, സുകുമാരന്‍, ജഗതി ശ്രീകുമാര്‍, രവികുമാര്‍, സത്താര്‍, സീമ, കുതിരവട്ടം പപ്പു, കുഞ്ചന്‍ തുടങ്ങി വലിയൊരു താരനിര.
ജയനുണ്ടായിരുന്നെങ്കില്‍ ഇവരെല്ലാം ഒട്ടനവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകുമായിരുന്നു, ഓരോ സിനിമയുടെയും പൂര്‍ണ്ണതക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കുമായിരുന്നു ജയന്, കോളിളക്കം എന്ന സിനിമ പൂര്‍ണതയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു ജയന് മരിച്ചത്. തമിഴ്നാട്ടിലെ ഷോളാവാരത്തായിരുന്നു ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത്. ആദ്യ ടേക്കില്‍ തന്നെ സംവിധായകന് തൃപ്തനായിരുന്നു. എന്നാല്‍ അതൃപ്തനായ ജയന് വീണ്ടും ടേക്ക് എടുക്കാന്‍ നിര് ബന്ധിച്ചു വെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. റീടേക്കില്‍ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയുമായിരുന്നു.
ജയന് മരിച്ചത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല ആരാധകര്‍. ജയന്റെ മരണ സമയത്ത് ഹിറ്റ് ചിത്രമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന ‘ദീപ’ത്തില്‍ മരണവാര്‍ത്തയും പ്രദര്‍ശിപ്പിച്ചു. സിനിമ കണ്ടിരുന്ന ആരാധകര്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് തീയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയത്. ചിലര്‍ അത് വിശ്വസിച്ചില്ല അവര്‍ കരുതിയത് പുതിയ സിനിമയുടെ പരസ്യമാണെന്നാണ്. എന്തായാലും മരണ ശേഷവും കാലമിത്രയായിട്ടും ജയന് മലയാളികളുടെ മനസില്‍ നിന്ന് മായുന്നതേയില്ല ഇന്നത്തെ തലമുറയും താരത്തെ നെഞ്ചിലേറ്റുന്നത് താരത്തിന്റെ പൗരുഷം തന്നെയാണ്.
കൂടാതെ -കൊല്ലം ഹൈസ്കൂള്‍ ജങ്ഷനിലെ ഫോട്ടോലാന്‍ഡ് സ്റ്റുഡിയോയില്‍ അന്ന് അസിസ്റ്റന്റ് ഫോട്ടോഗ്രാഫറായ രമേഷ് കുമാര്‍ ഇന്നും ആ ദിനം ഓര്‍ക്കുന്നതിങ്ങനെ ”വാര്‍ത്ത കേട്ടപ്പോള്‍ വിശ്വസിക്കാന്‍ തോന്നിയില്ല. സംസ്കാരത്തിനായി ജന്മനാടായ കൊല്ലത്തെത്തിയപ്പോള്‍ കണ്ട ആരാധനയുടെ ആഴം ഒരിക്കലും മറക്കാനും കഴിയില്ല. ഒരു പക്ഷേ, ഒരു താരത്തിനും ഇത്രയും സ്നേഹാരാധനകള്‍ കിട്ടിക്കാണില്ല” അതുപോലെ മുളങ്കാടകം ശ്മശാനത്തിലെ ചിതയെരിഞ്ഞു തീര്‍ന്നപ്പോഴേക്കും അവിടത്തെ മണ്ണ് വാരിക്കൊണ്ടുപോയി. പിന്നെയും കുറേ ദിവസത്തേക്ക് ജയന്റെ വീട് കാണാന്‍ ആരാധകര്‍ വന്നു. ആ വീടിനുമുന്നില്‍ നിന്ന് ഫോട്ടോ എടുക്കണം അവര്‍ക്ക്. ജയന്റെ വീടിനടുത്തുള്ള തെങ്ങില്‍ ചാരിനിന്ന് ഫോട്ടോ എടുക്കണം. ജയന് നട്ട തെങ്ങ് എന്ന രീതിയില്‍ എത്ര ഫോട്ടോയാണ് പലരും എടുത്തത്. സ്ത്രീകളായിരുന്നു കൂടുതലും. അണ്ണന് ഇതിനെല്ലാം എന്നെയായിരുന്നു നിയോഗിച്ചത്. അന്നാണ് ഒരു സിനിമാനടന് ജനമനസ്സില്‍ ഉണ്ടാക്കുന്ന ശക്തമായ സ്വാധീനത്തിന്റെ ആഴം ശരിക്കും ഞാനറിയുന്നത്- എന്നും രമേഷ് പറയുന്നു.
അങ്ങാടി എന്ന സിനിമയിലെ ചുമട്ടുതൊഴിലാളിയാണ് ജയനെ ജനകീയനാക്കി, മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ എന്ന പേര് ജയന് സ്വന്തമാക്കി, 1974 മുതല്‍ 80 വരെ നൂറ്റിപതിനാറ് ചിത്രങ്ങളില്‍ ജയന് വേഷമിട്ടു. മിക്കതും വന്‍ ഹിറ്റുകളുമായിരുന്നു. ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ താല്പര്യം കാട്ടുന്ന ജയന് ജീവന് വെടിയേണ്ടി വന്നതും അതുകൊണ്ടാണ്.. ശരീരം മാത്രമാണ് ഇവിടം വിട്ടത് ജയന് എന്നും ജനമനസുകളില്‍ നിറഞ്ഞു നില്ക്കുന്നു FC