നടന് പൃഥ്വിരാജിന് വലിയ നഷ്ടം, സുപ്രിയയുടെ അച്ഛന്റെ മരണം നികത്താനാകാത്തത്. ഷൂട്ടിങ് നിര്‍ത്തി.
സ്വന്തം അച്ഛന് സുകുമാരന്റെ മരണം മക്കളായ പൃഥ്വിക്കും, ഇന്ദ്രനും വലിയ നഷ്ടമായിരുന്നു. ആ വിടവു നികത്തിയത് ഭാര്യ സുപ്രിയ മേനോന്റെ പിതാവ് മനമ്പറക്കാട്ട് വീട്ടില്‍ വിജയകുമാര്‍ മേനോന് ആയിരുന്നു. അദ്ദേഹം സ്വന്തം മകനായിത്തന്നെ പൃഥ്വിരാജിനെയും സ്വീകരിച്ചു. കുടുംബത്തിലെ മുതിര്‍ന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് താരവും വിലകല്പിച്ചു.
എന്നാല്‍ ആ കരുത്ത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. പാലക്കാട് സ്വദേശിയാണ്. എലപ്പുള്ളി പാറക്കാട്ട് ബാലകൃഷ്ണമേനോന്റെയും തങ്കം ബാലകൃഷ്ണന്റെയും മകനാണ് മനമ്പറക്കാട്ട് വീട്ടില്‍ വിജയകുമാര്‍ മേനോന്. 71 വയസായിരുന്നു. സുപ്രിയക്കും മകള്‍ അലിക്കും കനത്ത ദുഃഖമാണ് അച്ഛന്റെ മരണത്തിലൂടെ ഉണ്ടായിരിക്കുന്നത്. അല്ലിയുടെ കളിക്കൂട്ടുകാരന് കൂടിയായിരുന്നു വിജയ് കുമാര്‍ മേനോന്, ഭാര്യ എത്തനൂര്‍ പ്ലാക്കോട്ട് പത്മ മേനോന്. മാധ്യമപ്രവര്‍ത്തകയും ചലച്ചിത്ര നിര്‍മ്മാതാവുമായ സുപ്രിയ മേനോന് ഏക മകളാണ്. ആദരാഞ്ജലികളോടെ FC.