നടന് മധു മരിച്ചു. നാടകമായിരുന്നു തട്ടകം – ആദരാഞ്ജലികളുമായി താരങ്ങള്‍.
അഭിനയം വിട്ടൊരു കളിയില്ലായിരുന്നു.മാത്രമല്ല മികച്ച നാടക കൃത്ത് കൂടിയായിരുന്നു ആലത്തൂര്‍ മധു.തൃപ്പൂണിത്തുറ സൂര്യ തിയേറ്റേഴ്സിന് അയോദ്ധ്യാകാണ്ഡം എന്ന നാടകം എഴുതിയാണ് കലാരംഗത്ത് ചുവടുറപ്പിക്കുന്നത്. തുടര്‍ന്ന് ഒട്ടനവധി നാടകങ്ങളുടെ രചന നടത്തുകയും അഭിനയിക്കുകയും ചെയ്തതോടെ ആലത്തൂര്‍ മധു ജനകീയ നാടക നടനായി.കൊല്ലം ചൈതന്യക്കായി രചിച്ച് ഉഷാഉദയന്‍ സംവിധാനം ചെയ്ത അര്‍ച്ചന പൂക്കള്‍ എന്ന നാടകത്തിന് മികച്ച നാടക കൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.ആ ഒരു അവാര്ഡിലൊതുങ്ങുന്നതായിരുന്നില്ല ഈ പ്രതിഭയുടെ കലയുമായുള്ള ജീവിതം.അര്‍ഹിച്ച അംഗീകാരങ്ങള്‍ ഇനിയും ഒത്തിരി ബാക്കിയാണ്.ഇനി ഒന്നും ചോദിക്കാനും വാങ്ങാനും എഴുതാനും ആലത്തൂര്‍ മധു എന്ന നടനില്ല.എരുമേലി ചക്കിട്ടയില്‍ അംബുജമെന്ന നാടകനടിയും സഹപ്രവര്‍ത്തകയും പില്ക്കാലത്ത് മധുവിന്റെ ഭാര്യയായി.രണ്ട് മക്കള്‍ ഗോപികയും അര്‍ച്ചനയും.54ാം വയസിന്റെ ചെറുപ്പവും ചുറുചുറുക്കുമുണ്ടായിരുന്ന മധുവിന്റെ മരണം വിശ്വസിക്കാന്‍ സഹതാരങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
അനുശോചനം രേഖപ്പെടുത്തി ഞങ്ങളും.ഫിലീം കോര്‍ട്ട്.