നടന് മേജര്‍ രവിയുടെ കിഡ്നി മാറ്റിവെച്ചു ശസ്ത്രക്രിയ വിജയകരം, പ്രാര്‍ത്ഥനക്ക് നന്ദി…..
സംവിധായകനും നടനുമായ മേജര്‍ രവി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. അദ്ദേഹം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘എല്ലാവര്ക്കും നമസ്കാരം. എന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി, കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിയിലായിരുന്നു. എന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി.’ മേജര്‍ രവി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. രണ്ട് ദശാബ്ദത്തോളം സൈനികനായി സേവനമനുഷ്ഠിച്ച മേജര്‍ നടനായാണ് സിനിമയിലെത്തുന്നത്.
മേഘം, ശ്രദ്ധ, ഒന്നാമന് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹം പുനര്‍ജനി എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് എത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ കീര്‍ത്തിചക്ര വന്‍വിജയമായിരുന്നു. മിഷന് 90 ഡേയ്സ്, കാണ്ഡഹാര്‍, കുരുക്ഷേത്ര, കര്‍മയോദ്ധ, പിക്കറ്റ് 43 തുടങ്ങി പതിനൊന്നോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇരുപതിലധികം ചിത്രങ്ങളില്‍ വേഷമിട്ടു.1971 ബിയോണ്ട് ബോര്‍ഡേഴ്സ് ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു FC