നടന് റഹ്മാന്റെ അമ്മ അന്തരിച്ചു.മമ്മുട്ടിയടക്കമുള്ള താരങ്ങള്‍.
മലയാളത്തില്‍ 80കളിലും 90കളിലും ഏറ്റവും തിരക്കുള്ള നടനായിരുന്നു റഹ്മാന്.പ്രിയദര്ശന്,ഭരതന്,കെ.ബാലചന്ദ്രന്,കെ എസ്.സേതുമാധവന് തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളിലെ സ്ഥിരം നായകന്.പത്മരാജനാണ് റഹ്മാനിലെ കലാകാരനെ കണ്ടെത്തിയത്.അദ്ദേഹത്തിന്റെ ‘കൂടെവിടെ?’ എന്ന ചിത്രത്തിലൂടെ എത്തിയ റഹ്മാന് യുവ ഹൃദയങ്ങള്‍ എളുപ്പം കീഴടക്കി.മലപ്പുറത്തുകാരനാണെങ്കിലും റഹ്മാന് ജനിച്ചത് അബുദാബിയിലാണ്.വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത് അബുദാബി,ബെംഗ്ളൂര്,ഊട്ടി,മമ്പാട് എം ഇ എസ് കോളേജ് എന്നിവിടങ്ങളിലാണ്.ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ റഹ്മാന്റെ അമ്മ ഇവിടെ മലപ്പുറം നിലമ്പൂരിലായിരുന്നു.അവര്‍ ഇന്നലെ 83മത്തെ വയസ്സില്‍ മരണപ്പെട്ടു.കബറടക്കം നടന്നത് ചന്തക്കുന്ന് വലിയ ജുമാമസ്ജിദിലാണ്.ചന്തക്കുന്ന് പരേതനായ കുറിക്കാടന് അബ്ദുറഹ്മാന്റെ ഭാര്യയായിരുന്നു.റഹ്മാനെ കൂടാതെ സാവിത്രിക്ക് ഡോക്ടറായ ഷെമീമ എന്നൊരു മകള്‍ കൂടിയുണ്ട്.നല്ലൊരു താരത്തെ കലാലോകത്തിന് സമ്മാനിച്ച അമ്മക്ക് അന്ത്യ പ്രണാമം അര്‍പ്പിക്കുന്നു.
ഫിലീം കോര്‍ട്ട്.