നടി അഭിലാഷ അന്തരിച്ചു.ആരും പ്രതീക്ഷിക്കാത്ത മരണം.എത്ര നടി നടന്മാരാണ്.
ഞെട്ടലുളവാക്കുന്ന വാര്‍ത്തകള്‍ തന്നെയാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്.ബോളിവുഡില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് ശ്രീപ്രദയും അത് കഴിഞ്ഞ് എഡിറ്റര്‍ അജേഷ് ശര്‍മ്മയും ഇപ്പോഴിതാ ചിച്ചോരെ എന്ന സിനിമയില്‍ സുശാന്ത് സിങിനോടൊപ്പം അഭിനയിച്ച അഭിലാഷ പട്ടേലാണ് മരിച്ചിരിക്കുന്നത്.47 വയസ്സായിരുന്നു താരസുന്ദരിക്ക്.ബോളിവുഡിന് പുറമെ നിരവധി ഹിറ്റ് മറാത്തി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.എഡിറ്റര്‍ അജയ് ശര്‍മ്മ ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കോവിഡ് ചികിത്സക്കിടെയാണ് അന്തരിച്ചത്.കാര്വാന്,ലുഡോ,ഇന്തു കി ജവാനി,ജഗ്ഗാജസൂസ് എന്നീ സിനിമകള്‍ മനോഹരമാക്കിയ എഡിറ്ററാണ് 38 വസസ്സായിരുന്നു അദ്ദേഹത്തിന്.മരിച്ച നടി ശ്രീപ്രദക്ക് 54 വയസ്സായിരുന്നു.ഹിന്ദി ഭോജ്പുരി സിനിമകളില്‍ നായികയായും സഹനടിയായും തിളങ്ങി നില്‍ക്കുന്നതിനിടെയാണ് മരണം ശ്രീപ്രദയെ കൊണ്ട് പോയത്.
തമിഴ് ഹാസ്യനടന് പാണ്ഡുവും തമിഴ് ഹിറ്റ് ചിത്രമായ ഓട്ടോഗ്രാഫില്‍ ‘ഒവ്വര് പൂക്കളുമേ’ എന്ന ഗാനം ആലപിച്ച ഗായകന് കോമകനും കോവിഡിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി.അയനവാരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് കോമകന്‍ മരണം സംഭവിച്ചത്.
എല്ലാ താരങ്ങള്‍ക്കും ആദരാഞ്ജലികള്‍. ഫിലീം കോര്‍ട്ട്.