നടി ആതിര ഗര്‍ഭിണിയാണ് – ആ സന്തോഷം പങ്കുവെക്കുന്നു ഒപ്പം അമൃതക്കൊപ്പം ഡാന്‍സും.
തങ്ങള്‍ സ്നേഹിക്കുന്നവരെ കാണുകയെന്നത് ആരാധകരെ സംബന്ധിച്ചു സന്തോഷം നിറഞ്ഞ കാഴ്ചയാണ്. അത്തരത്തിലൊരു കാഴ്ച ഒരുക്കിയിരിക്കുകയാണ്, മിനി സ്ക്രീനിലെ നടിമാരായ ആതിരയും, അമൃതയും.
എല്ലാ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. ഇവരെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഒപ്പം താരങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ ഫാന്‍ ഗ്രൂപ്പുകളുമുണ്ട്. കുടുംബവിളക്കു പരമ്പരയില്‍ സുമിത്രയുടെ മകള്‍ ശീതളായി എത്തിയിരുന്ന അമൃതയും ഡോക്ടര്‍ അനന്യയായെത്തിയിരുന്ന ആതിര മാധവും ഒന്നിച്ചുള്ള ഡാന്‍സ് വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.കുടുംബവിളക്കിലെ ശീതളായി ഇനിയുണ്ടാകില്ലെന്ന് അറിയിച്ച അമൃത പക്ഷെ തന്റെ പഴയ സൗഹൃദങ്ങളൊന്നും കൈവിട്ടിട്ടില്ലെന്നാണ് പുതിയ വീഡിയോ തെളിയിക്കുന്നത്. വീഡിയോയ്ക്ക് കമന്റുകള്‍ കൊണ്ട് നിറയ്ക്കുകയാണ് ആരാധകരും സഹതാരങ്ങളും.
അടുത്തിടെ വിവാഹ വാര്‍ഷിക ദിനത്തില്‍ താന്‍ അമ്മയാകാന്‍ പോകുന്ന സന്തോഷം ആതിര അറിയിച്ചിരുന്നു. ഒരുപാട് പേരുടെ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ വീഡിയോയിലൂടെ തരുന്നത്. നവംബര്‍ ഒന്‍പതിന് ഞങ്ങളുടെ വിവാഹ വാര്‍ഷികമാണെന്ന് ഓര്‍ത്തുവെച്ച ഒരുപാട് ആളുകള്‍ ഉണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ നിറയെ മെസേജുകള്‍ വന്നു. എല്ലാവരോടും സ്നേഹം പങ്കുവെക്കുകയാണ് ആതിര. ഒപ്പം നിങ്ങളെല്ലാവരും ഞങ്ങളുടെ കുടുംബാംഗങ്ങളെ പോലെയാണ്. അതുകൊണ്ട് ഈ നല്ല ദിവസത്തില്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ് എന്നായിരുന്നു ഗര്‍ഭിണിയായ വിവരം പങ്കുവച്ചുകൊണ്ട് ആതിര കുറിച്ചത്. പതുക്കെ കളിക്കുന്നതിനിടയിലും തന്റെ വയറു ശ്രദ്ധിക്കുന്നുണ്ട് ആതിര, കുഞ്ഞിനും അമ്മക്കും, ഒപ്പം അമൃതയ്ക്കും ഐശ്വര്യം നേര്ന്നുകൊണ്ടു FC.