നടി ആനിയുടെ കൈപ്പുണ്യം അറിയണോ ഇടപ്പള്ളിയില്‍ വരു.. ഷാജി കൈലാസിന്റെ തീപ്പൊരി മീന്‍ വറുത്തതും കിട്ടും… പുതിയ ഹോട്ടല്‍ തുടങ്ങി….

ഇടപ്പള്ളിയില്‍ തന്റെ റസ്റ്റോറന്റ് ആരംഭിച്ച് നടി ആനി. ‘റിങ്സ് ബൈ ആനി’ എന്ന റസ്റ്റോറന്റിന്റെ പുതിയ ശാഖയാണ് ഇടപ്പള്ളി ടോളിന് സമീപം നേതാജി നഗറില്‍ വെട്ടിക്കാട്ട് പറമ്പ് റോഡില്‍ ആരംഭിച്ചത്. ഭര്‍ത്താവ് ഷാജി കൈലാസിനും മക്കള്‍ക്കുമൊപ്പമാണ് ആനി ഉദ്ഘാടനത്തിന് എത്തിയത്. തിരുവനന്തപുരത്ത് ആരംഭിച്ച റസ്റ്റോന്റ് വിജയമായതോടെയാണ് ഇടപ്പള്ളിയിലും ആരംഭിച്ചത്.
കുടുംബത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നത് എന്നാണ് മാധ്യമങ്ങളോട് ആനി പറഞ്ഞത്. നമ്മുടെ മക്കളെ നമുക്കൊക്കെ പ്രിയപ്പെട്ടതല്ലേ, അതുപോലെ തന്നെ പ്രിയപ്പെട്ടതാണ് എന്റെ എല്ലാ കറികളും. ഇതും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകും എന്ന് വിചാരിക്കുന്നു. കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് മാത്രമാണ് ഈ സംരംഭം ഇങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്റെ നട്ടെല്ല് തന്നെ ഷാജിയേട്ടനും മക്കളുമാണ്. അവരുടെ ആത്മവിശ്വാസമാണ് എന്റെ ബലം.
പിന്നെ ഇങ്ങനെയൊരു സംരംഭം കൊണ്ട് ഒരുപാട് പേര്‍ക്ക് ജോലി കൊടുക്കുവാന്‍ കഴിഞ്ഞു.’-ആനി പറഞ്ഞു. ആദ്യ ദിവസം തന്നെ ആനി പാചകത്തില്‍ സജീവമായപ്പോള്‍ പൊതിച്ചോര്‍ കെട്ടിയും പാഴ്സല്‍ എടുത്തുകൊടുത്തും ഷാജി കൈലാസും ഒപ്പമുണ്ടായിരുന്നു.
മൂന്നു വര്‍ഷം മുന്‍പാണ് കവടിയാറില്‍ ആനിയുടെ റിങ്സ് ബൈ ആനി റസ്റ്ററന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും ടെലിവിഷന്‍ ചാനലിലെ ആനി അവതരിപ്പിച്ച കുക്കറി ഷോയ്ക്ക് മികച്ച പിന്തുണ ലഭിച്ചിരുന്നു. അതോടെയാണ് ഹോട്ടല്‍ രംഗത്തേക്ക് കടക്കുന്നത്. മൂത്ത മകന് ജഗന് നടത്തുന്ന ഹോട്ടല്‍ ബിസിനസ്സിന്റെയും വിവിധയിനം സമോസകളുടെ നിര്‍മ്മാണ കേന്ദ്രത്തിന്റെയും മേല്‍നോട്ടം ആനിയുടേതാണ്.