നടി കത്രീനയുടെ പ്രീ വെഡ്ഡിങ് സാരി, 40 വിദഗ്ധര്‍, 1800 മണിക്കൂര്‍, ചിലവ് ലക്ഷങ്ങള്‍, ഇവിടെ നാല് കല്ല്യാണം നടക്കും….
ഇതൊക്കെ കാണിക്കാന്‍ ആകെ വിളിച്ചത് 120 പേരെയാണ്, അതിനുവേണ്ടി ചിലവഴിച്ചത് കോടികളും കഴിഞ്ഞ ദിവസം വിവാഹിതരായ കത്രീന കൈഫിന്റെയും വിക്കി കൗശകലിന്റെയും അന്നത്തെ വസ്ത്ര വിധാനങ്ങളുടെ വിവരങ്ങളാണ് പുറത്തു വരുന്നത്. കത്രീന ധരിച്ച പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള കൗച്ചര്‍ സാരിയുടെ ചിലവും നിര്‍മ്മാണവും നോക്കാം,
പ്രീവെഡ്ഡിങ് സാരിയിലൂടെ അമ്മ സൂസന് ടര്ക്കോട്ടെയുടെ ബ്രട്ടീഷ് പൈതൃകത്തിന് ആദരമര്‍പ്പിച്ച് ബോളിവുഡ് താരം കത്രീന കൈഫ്. സെലിബ്രിറ്റി ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയാണ് കത്രീനയ്ക്കായി പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള കൗച്ചര്‍ സാരി ഒരുക്കിയത്. ഗൗണിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ നീളന്‍ ശിരോവസ്ത്രം സാരിക്കൊപ്പം ഉണ്ടായിരുന്നു. ഹാന്‍ഡ് കട്ട് ഇംഗ്ലിഷ് പൂക്കള്‍ എംബ്ബല്ലിഷ് ചെയ്താണ് ട്യൂള് സാരി മനോഹരമാക്കിയത്.
ബംഗാളില്‍ നിന്നുള്ള വനിതാ തൊഴിലാളികളാണ് സാരിയില്‍ എംബ്രോയ്ഡറി ചെയ്തത്. ക്രിസ്റ്റലുകള്‍ സാരിക്ക് പ്രൗഢിയേകി. വിദഗ്ധരായ 40 തൊഴിലാളികള്‍ 1800 മണിക്കൂര്‍ കൊണ്ടാണ് സാരി തയാറാക്കിയത്. ഫ്ലോറല്‍ ഡിസൈനുള്ള ഫുള്‍സ്ലീവ് ബ്ലൗസ് ആണ് പെയര്‍ ചെയ്തത്. റഷ്യന്‍ മരതകം പതിപ്പിച്ച ഡയമണ്ട് ചോക്കറും അതിനു യോജിച്ച കമ്മലും ആയിരുന്നു ആക്സസറീസ്. സബ്യസാചി ഹെറിട്ടേജ് ജ്വല്ലറിയില്‍ നിന്നുള്ളതാണ് ഇവ.
ബെംഗളൂര് സില്‍ക്കില്‍ തയ്യാറാക്കിയ ഷെര്‍വാണി ആയിരുന്നു വരന് വിക്കി കൗശലിന്റെ വേഷം. എംബ്രോയ്ഡറിയുടെ സൗന്ദര്യമാണ് ഇതിന്റെ ആകര്‍ഷണം. വിവാഹ ചടങ്ങിലും സബ്യസാചി വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചത്. ഡിസംബര്‍ 9ന് രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടല്‍ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന എന്ന ആഡംബര റിസോര്‍ട്ടില്‍ വെച്ചായിരുന്നു ബോളിവുഡ് താരങ്ങളായ വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം നടന്നത്.
ഇവിടെ ചിലവഴിച്ചതില്‍ നിന്നു കുറച്ചു കിട്ടിയിരുന്നെങ്കില്‍ നടത്താമായിരുന്നു പത്തുകല്ല്യാണം വേറെ… നവദമ്പതികള്‍ക്ക് മംഗളം നേരുന്നു FC