നടി ജാക്വിലിന് കിട്ടിയ സമ്മാനങ്ങള്‍ ഒരു കുതിര, മിനി കൂപ്പര്‍ കാര്‍, വജ്രാഭരണങ്ങള്‍, അതിന് ചെയ്തു കൊടുത്തത്…..
ആഡംബരങ്ങളുടെ പിന്നാല്ലെ താനാരാണെന്ന് മറന്നുള്ള ഓട്ടം,അവസാനം ഒട്ടും ആഡംബരമില്ലാത്ത ജയിലില്‍ വിശ്രമം ഈ ദുര്യോഗങ്ങള് അനുഭവിക്കുന്നത് പ്രശസ്ത നടി ജാക്വിലിന് ഫെര്‍ണാണ്ടസാണ്,
200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ നടി ജാക്വിലിന് ഫെര്‍ണാണ്ടസുമായി പരിചയപ്പെട്ടത് വന്‍ കബളിപ്പിക്കലിലൂടെയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). കേന്ദ്രമന്ത്രി അമിത് ഷായുടെ ഓഫീസില്‍നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞാണ് നടിയുമായി സുകേഷ് ബന്ധം സ്ഥാപിച്ചതെന്നും തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കുടുംബാംഗമാണെന്നാണ് പരിചയപ്പെടുത്തിയതെന്നും ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഡിസംബര്‍ ആദ്യവാരമാണ് സുകേഷ്, നടി ലീന മരിയ പോള്‍ എന്നിവരടക്കം എട്ടുപേര്‍ക്കെതിരെ ഇ.ഡി. കുറ്റപത്രം സമര്‍പ്പിച്ചത്. ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഈ കുറ്റപത്രത്തിലാണ് നടി ജാക്വിലിന് ഫെര്‍ണാണ്ടസ് നല്കിയ മൊഴികളും വിശദീകരിച്ചിരുന്നത്. 2020 ഡിസംബറിലും 2021 ജനുവരിയിലും ജാക്വിലിന് ഫെര്‍ണാണ്ടസുമായി ഫോണില്‍ ബന്ധപ്പെടാന്‍ സുകേഷ് ശ്രമിച്ചിരുന്നു. ശേഖര്‍ രത്നാവേല എന്ന പേരിലാണ് നടിയെ പരിചയപ്പെട്ടത്.
എന്നാല്‍ ഇയാളെക്കുറിച്ച് വ്യക്തമായി അറിയാത്തതിനാല്‍ ഫോണ്‍കോളുകള്‍ക്ക് നടി മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് നടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷാന്‍ മുത്താത്തിലുമായി പ്രതി ബന്ധപ്പെടുന്നത്. കേന്ദ്രമന്ത്രി അമിത് ഷായുടെ ഓഫീസില്‍നിന്നാണെന്ന് പറഞ്ഞാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വിളിച്ചത്. ശേഖര്‍ രത്നാവേല വളരെ പ്രമുഖനായ വ്യക്തിയാണെന്നും അദ്ദേഹത്തിന് നടിയുമായി സംസാരിക്കാന്‍ താത്പര്യമുണ്ടെന്നും ഇയാളുമായി ബന്ധം സ്ഥാപിക്കുന്നത് ഉപകാരം ചെയ്യുമെന്നുമായിരുന്നു മേക്കപ്പ് ആര്‍ട്ടിസ്റ്റിനോട് പറഞ്ഞിരുന്നത്. ഇതോടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സുകേഷിന്റെ നമ്പര്‍ നടിക്ക് നല്കി.
തമിഴ് ടി.വി. ചാനലായ സണ്‍ ടി.വി.യുടെ ഉടമയാണെന്നും തന്റെ കുടുംബത്തിന്റേതാണ് സണ്‍ ടി.വി.യെന്നും പറഞ്ഞാണ് സുകേഷ് ജാക്വിലിന് ഫെര്‍ണാണ്ടസിനെ പരിചയപ്പെട്ടത്. നടിയുടെ വലിയ ആരാധകനാണെന്നും ദക്ഷിണേന്ത്യയിലെ സിനിമകളില്‍ നടിക്ക് അവസരം നല്‍കാമെന്നും വാഗ്ദാനം ചെയ്തു. സണ്‍ ടി.വി.യ്ക്ക് നിരവധി പ്രൊജെക്റ്റുകളുണ്ടെന്നും ഇതിന്റെ ഭാഗമാക്കാമെന്നും പറഞ്ഞു. തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കുടുംബാംഗമാണെന്നും രാഷ്ട്രീയ കുടുംബത്തിലെ അംഗമാണെന്നും സുകേഷ് ജാക്വിലിനോട് പറഞ്ഞിരുന്നു.
ബന്ധം സ്ഥാപിച്ചതിന് പിന്നാലെ വില കൂടിയ സമ്മാനങ്ങളാണ് സുകേഷ് നടിയ്ക്ക് നല്‍കിയത്. ഇരുവരും പരസ്പരം കാണുകയും ലക്ഷ്വറി ബ്രാന്‍ഡുകളുടെ ഷോറൂമുകളില്‍ ഷോപ്പിങ്ങിന് ഒരുമിച്ച് പോവുകയും പതിവായി. നടി ആവശ്യപ്പെട്ട വില കൂടിയ സാധനങ്ങളെല്ലാം സുകേഷ് എത്തിച്ചുനല്‍കി. വജ്രത്തിന്റെ രണ്ട് ജോഡി കമ്മലുകളാണ് സുകേഷ് നടിക്ക് സമ്മാനമായി നല്‍കിയത്. ഇതിനുപുറമേ ബ്രേസ് ലെറ്റുകളും ബാഗുകളും വിലകൂടിയ ഷൂവും സമ്മാനിച്ചു. ഇറ്റാലിയന്‍ ലക്ഷ്വറി ബ്രാന്‍ഡായ ഗൂച്ചിയുടെ വസ്ത്രങ്ങളും മറ്റും സുകേഷ് സമ്മാനിച്ചതായും നടി മൊഴി നല്‍കിയിട്ടുണ്ട്. സുകേഷില്‍നിന്ന് 15 ജോഡി കമ്മലുകളാണ് ലഭിച്ചതെന്നും നടിയുടെ മൊഴിയില്‍ പറയുന്നുണ്ട.
ജയിലില്‍ ഒറ്റ കമ്പനിയുടെ വസ്ത്രം മാത്രമാണ് ബ്രാന്‍ഡ് നെയിംമൊന്നും ഉണ്ടാകില്ലെന്ന് മാത്രം. FC