നടി മമ്ത വാങ്ങിയ പുത്തന്‍ ആഡംബര കാര്‍ പോര്‍ഷെ ഗുരുവായൂരില്‍ പൂജിക്കുന്നു…ഒപ്പം കുടുംബവും.
അടുത്തിടെയാണ് നടി മംമ്ത മോഹന്‍ദാസ് തന്റെ സ്വപ്ന വാഹനമായ പോര്‍ഷെ 911 കരേര എസ് സ്വന്തമാക്കിയത്. തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം മംമ്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുകയാണ് താരം.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മംമ്ത ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മംമ്തയുടെ അച്ഛനും അമ്മയും ചിത്രത്തിലുണ്ട്. കാറിനുള്ളില്‍ സന്തോഷവതിയായി ഇരിക്കുന്ന മംമ്തയെയും ചിത്രത്തില്‍ കാണാം.
തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി മാറുകയാണെന്ന് പറഞ്ഞുകൊണ്ടണ് മംമ്ത പുതിയ കാറിന്റെ ചിത്രങ്ങളും വീഡിയോയും ആരാധകരുമായി പങ്കുവച്ചത്. മഞ്ഞ നിറത്തിലുള്ള പോര്‍ഷെ കരേര കൊച്ചിയിലെ പോര്‍ഷെ ഡീലര്‍ഷിപ്പില്‍ നിന്നുമാണ് വാങ്ങിയത്.
കേരളത്തില്‍ വ്യാപകമായി കാണുന്ന ആഡംബര കാറുകള്‍ക്ക് പകരം വാഹന പ്രേമികള്‍ കാര്യമായി ഉപയോഗിക്കുന്ന ഒരു കാറാണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 1.84 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില.
വാഹനപ്രിയ ആയ മംമ്ത ഇതിനു മുന്‍പും തന്റെ വാഹന പ്രേമം സാമൂഹ്യ മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈനിലൂടെ ഹാര്ലിഡേവിഡ്സണ് ബൈക്കില്‍ കറങ്ങുന്ന ഒരു വീഡിയോ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
ബൈക്ക് ഓടിക്കുകയെന്ന തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം 15 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ചെയ്യുന്നതിന്റെ സന്തോഷം പങ്കിടുന്നതായും മംമ്ത അന്ന് പറഞ്ഞിരുന്നു. ഒരു കരിയര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ ടൗണിലൂടെ സ്വതന്ത്രമായി ബൈക്ക് ഓടിച്ചു നടക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാവുകയായിരുന്നുവെന്നും ആ പഴയ ബാംഗ്ലൂര്‍ ദിവസങ്ങള്‍ തനിക്ക് മിസ് ചെയ്യുന്നുവെന്നും മംമ്ത വീഡിയോക്കൊപ്പം കുറിച്ചിരുന്നു.FC