നടി മീര നന്ദന് ഈ നടനുമായി ഉടന്‍ വിവാഹം.
നടി, അവതാരിക, ആര്‍ജെ, ഗായിക എന്നീ നിലകളില്‍ തന്റെതായ ഇടം നേടിയ താരമാണ് മീരനന്ദന്.അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ദുബായിയില്‍ അറിയപ്പെടുന്ന റേഡിയോ ജോക്കികളില്‍ ഒരാളാണ്.തന്റെ ആര്.ജെ.ലൈഫിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മീര സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.അടുത്തിടെ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.വിവാഹത്തെ കുറിച്ച് ആരാധകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് മീര. തന്നെ കുറിച്ചുള്ള ഇന്ട്രസ്റ്റിങായിട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്നാണ് മീര പറഞ്ഞിരുന്നത്.
വിവാഹത്തെ കുറിച്ച് ആരാധകര്‍ ചോദിച്ചപ്പോള്‍ ഇന്‍ട്രസ്റ്റിങ് ചോദ്യമെന്ന് പറഞ്ഞിട്ട് ഇതെന്ത് ചോദ്യമാണ്?
ഇതേ ചോദ്യമാണ് എനിക്ക് ഏറ്റവും കൂടുതലായി വന്നത്. എന്തായാലും വിവാഹം ഉടനെ ഉണ്ടാകില്ലെന്നാണ് മീര ഉത്തരം നല്‍കിയത്.ഇതോടെ അടുത്ത ചോദ്യമെത്തി എപ്പോഴാണ് കേരളത്തിലേക്ക് വരുന്നത് എന്നായി ആരാധകര്‍ക്ക് അറിയേണ്ടത്.താന്‍ ഏപ്രില്‍ 23ന് വരാനിരുന്നതാണ് പക്ഷെ അപ്പോഴാണ് ഇന്ത്യയിലെ അവസ്ഥ മോശമായി മാറിയത്.അത് കൊണ്ട് ഇപ്പോള്‍ തന്നെ യാത്ര ചെയ്യുന്നത് അത്ര നല്ലതല്ല.ട്രാവലിങ് പഌനുകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്നും ഈദിനും വെക്കേഷനില്ല വീട്ടില്‍ തന്നെയായിരിക്കും ആഘോഷമെന്നും മീര പറയുന്നു.
എപ്പോള്‍ മലയാള സിനിമയില്‍ എത്തുമെന്നാണ് അടുത്ത ചോദ്യം.എപ്പോള്‍ എത്തുമെന്ന് ചോദിച്ചവരോടൊക്കെ പറയാനുള്ളത് എനിക്കറിയില്ല എന്നാണ്.എന്ത് കൊണ്ട് സിനിമ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് – ഞാനിപ്പോള്‍ ഒരു ജോലി ചെയ്യുകയല്ലെ അതില്‍ ഞാന്‍ ഹാപ്പിയാണ് അല്ലാതെ മറ്റ് കാരണങ്ങളൊന്നും ഇല്ലെന്നാണ് മീരയുടെ മറുപടി.മലയാളത്തിലെ ഒരു നടനെ വിവാഹം കഴിക്കാന്‍ അവസരം കിട്ടിയാല്‍ ആരെ തിരഞ്ഞെടുക്കുമെന്നതായിരുന്നു രസകരമായ മറ്റൊരു ചോദ്യം? എന്നാല്‍ തനിക്കതില്‍ താത്പര്യമില്ലെന്നായിരുന്നു മീര പറഞ്ഞത് .
ഫിലീം കോര്‍ട്ട്.