നടി മൃദുല അന്ന് അണിഞ്ഞ ആഭരണങ്ങള്‍ യുവക്കുള്ള സ്ത്രീധനമല്ല – എല്ലാം സ്വന്തം.
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ മൃദുല വിജയ് യുടെയും യുവ കൃഷ്ണയുടെയും വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വൈറലാക്കി കഴിഞ്ഞു.ഇപ്പോഴിത മൃദുലവിജയ് യുടെ ഒരു ഡാന്‍സ് വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.വിവാഹവേഷത്തിലാണ് മൃദുലയുടെ കിടിലന്‍ ഡാന്‍സ്.ചിമ്പുവിന്റെ സിനിമ ഈശ്വരനിലെ ഹിറ്റ് ഗാനത്തിനാണ് ചുവടുകള്‍.നവ വധുവായി ഒരുങ്ങിയുള്ള മൃദൃലയുടെ ഡാന്‍സ് നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയ വൈറലാക്കിയത്. മൃദുലയുടെ വെഡിംഗ് ഫോട്ടോഷൂട്ട് വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മൃദുലയും യുവയും വിവാഹിതരായത്.കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയം കഴിഞ്ഞത് മുതല്‍ ആരാധകര്‍ രണ്ടാളും ഒന്നാകുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു.
ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നത്.ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിട്ടുള്ളത്.വിവാഹ ദിവസത്തില്‍ കസവുസാരിയുടുത്ത് സിംപിള്‍ ലുക്കിലായിരുന്നു മൃദുല.കസവുസാരിയില്‍ അതീവ സുന്ദരി.വളരെ കുറച്ച് ആഭരണങ്ങളാണ് താരം അണിഞ്ഞത്.ഗോള്‍ഡ് കസവ് സാരിക്കൊപ്പം കസ്റ്റമ്മയ്സ്ഡ് ബ്ലൗസാണ് ധരിച്ചത്. ബേക്ക് സൈഡിലായി ഇരുവരുടെയും പേര് ചേര്‍ത്ത് ‘മൃദുവ’ എന്നതും നെയ്തെടുത്തിരുന്നു.തിരുവനന്തപുരം സ്വദേശിയാണ് മൃദുല.നിരവധി സീരിയലുകളിലൂടെയും ടി വി ഷോകളിലൂടെയും ശ്രദ്ധേയ.സ്റ്റാര്‍ മാജിക്കില്‍ സ്ഥിരമായി പങ്കെടുക്കുന്ന ഒരു നടികൂടിയാണ്.മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ.
ഫിലീം കോര്‍ട്ട്.