നടി രചിതയോട് ആദ്യരാത്രിയെക്കുറിച്ചു ചോദിച്ചു കൊഴുപ്പിച്ചുകൊടുത്തു ഇപ്പോഴിതാ പണിയും…
പുതുമുഖ നടിയും സുന്ദരിയുമായ രചിതാ റാം ആണ് ആദ്യരാത്രി സൂപ്പര്‍ ആക്കി പുലിവാല് പിടിച്ചിരിക്കുന്നത് സിനിമാ പ്രൊമോഷന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവെ, നായികയോട് ഉയര്‍ന്ന ചോദ്യം സിനിമയിലെ ആദ്യരാത്രി സീനിനെ കുറിച്ചായിരുന്നു. ഉടനെ വന്നു മറുപടി. ധൈര്യത്തോടെ ചോദ്യം നേരിട്ടുവെന്ന് ആരാധകര്‍ നടിയെ പുകഴ്ത്തി. എന്നാല്‍ സംസ്കാരമില്ലായ്മയാണ് നടി കാണിച്ചതെന്ന് മറ്റുചിലര്‍ വിമര്‍ശിക്കുകയും ചെയ്തു. ആ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ,
പുതുമുഖ കന്നഡ നടിയാണ് രചിത റാം. അവരുടെ ഏറ്റവും പുതിയ സിനിമയാണ് “ലവ് യു റച്ചു”. ഇതിന്റെ പ്രമൊഷന്റെ ഭാഗമായി വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചിരുന്നു. ഈ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തന്റെ ചോദ്യവും അതിന് രചിത നല്കിയ മറുപടിയുമാണ് വിവാദമായത്. ആദ്യ രാത്രിയെ കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. സിനിമയിലെ ബോള്‍ഡ് സീനുകളും ഇഴുകി ചേര്‍ന്നുള്ള അഭിനയവും ആദ്യ രാത്രിയും സംബന്ധിച്ചാണ് മാധ്യമപ്രവര്ത്തകന് ചോദിച്ചത്. അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ എന്താണ് രചിതയുടെ അഭിപ്രായം എന്നായിരുന്നു ചോദ്യം. നേരിട്ട് മറുപടി പറയാതെ മറിച്ചൊരു ചോദ്യം ഉന്നയിക്കുകയായിരുന്നു നടി രചിത റാം. മാധ്യമപ്രവര്ത്തകന് അതിനോട് പ്രതികരിക്കുന്നതിന് മുമ്പ് തന്നെ രചിത തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
വിവാഹ ശേഷം എന്താണ് എല്ലാവരും ചെയ്യാറ് എന്നായിരുന്നു രചിതയുടെ മറുചോദ്യം. എന്താണവരെല്ലാം ചെയ്യുക, അതുതന്നെയാണ് സിനിമയിലും ചെയ്യുന്നതെന്ന് നടി മറുപടി നല്കി. ഇതിന് മറുപടി പറയാന്‍ മാധ്യമപ്രവര്ത്തകന് ഒരുങ്ങവെ രചിത ഇടയ്ക്ക് കയറി. അവര്‍ റൊമാന്‍സ് ചെയ്യും. അല്ലേ, അതുതന്നെയാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും രചിത പറഞ്ഞു. രചിതയുടെ മറുപടി അതിവേഗമാണ് വൈറലായത്. നടി മറുപടി നല്കുന്ന വീഡിയോ ഒട്ടേറെ പേര് പങ്കുവച്ചു. നടിയെ അഭിനന്ദിച്ച് ആരാധകര്‍ രംഗത്തുവന്നു. മാധ്യമപ്രവര്‍ത്തകന്റേത് അനാവശ്യ ചോദ്യമാണ് എന്നും വിമര്‍ശനമുയര്‍ന്നു.
എന്നാല്‍ നടി സാംസ്കാരിക തലം വിട്ടു സംസാരിച്ചു വെന്നും ഇത്തരം രീതി ആര്‍ക്കും യോജിച്ചതല്ല എന്നുമാണ് വിമര്‍ശനം. തീവ്ര കന്നഡ സംഘടനയായ കന്നഡ ക്രാന്തി ദള്‍ ആണ് നടിക്കെതിരെ രംഗത്തുവന്നവരില്‍ പ്രധാന വിഭാഗം. സംഘടനയുടെ പ്രസിഡന്റ് തേജസ്വി നാഗലിംഗസ്വാമി നടിയെ രൂക്ഷമായി വിമര്‍ശിച്ചു. എത്രയോ പ്രമുഖരായ നടീ നടന്മാരുണ്ട് കന്നഡ സിനിമാ ഇന്‍ഡസ്ട്രിയില്‍. അവരൊന്നും ഇത്തരത്തില്‍ പ്രതികരിച്ചിട്ടില്ല. പരസ്യമായി ഈ പ്രതികരണം ഒരു നടി നടത്തുന്നത് സാമൂഹികമായി ദോഷം ചെയ്യുമെന്നും തേജസ്വി പറയുന്നു. രചിത റാം സിനിമാ മേഖലയില്‍ പുതുമുഖമാണ്. അവര്‍ക്ക് മതിയായ പ്രവൃത്തി പരിചയമില്ല. മര്യാദയില്ലാതെയാണ് നടി പ്രതികരിച്ചത്. സിനിമാ മേഖലയുടെ കീര്‍ത്തി അവര്‍ ഇല്ലാതാക്കി. കര്‍ണാടകയുടെ പ്രതിഛായക്ക് നടി മങ്ങലേല്‍പ്പിച്ചിരിക്കുന്നു. നമ്മുടെ സംസ്കാരത്തെയും നടി അപമാനിച്ചിരിക്കുകയാമെന്നും കന്നഡ ക്രാന്തി ദള്‍ നേതാക്കള്‍ പ്രതികരിച്ചു.
രചിത റാമിന് നിരോധനം ഏര്‍പ്പെടുത്താന്‍ കര്‍ണാടക ഫിലിം ചേംമ്പര്‍ ഓഫ് കൊമേഴ്സ് തയ്യാറാകണം. രചിതക്കെതിരെ കോടതിയെ സമീപിക്കുന്നത് ആലോചിച്ചുവരികയാണ്. സംസ്കാരത്തെ അപമാനിച്ചതിന് അവരെ വെറുതെ വിടില്ല. രചിതയുടെ സിനിമയായ ലൗ യു റച്ചു കര്‍ണാടകയില്‍ എവിടെയും റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും കന്നഡ ക്രാന്തി ദള്‍ അറിയിച്ചു. രചിതാ കളി പറയണ്ട കാണാന്‍ പറഞ്ഞാല്‍ മതിയായിരുന്നു. FC