നടി വനിത നാലാമതും വിവാഹിത-പവര്‍ ശ്രീനിവാസുമായി വിവാഹ ഫോട്ടോയിതാ…..
ഈ വിവാഹം വെറും തട്ടിപ്പാണ്.സിനിമയുടെ പ്രമോഷനുവേണ്ടിയുള്ള വെറും നാടകം.ഒന്നും രണ്ടും അല്ല മൂന്ന് വിവാഹമാണ് വനിത വിജയകുമാര്‍ കഴിച്ചത്.ഒന്നില്‍ നിന്ന് മറ്റേതാണ് മികച്ചത് എന്ന തോന്നലില്‍ രണ്ടാമത്തേതിലേക്ക് അതില്‍ നിന്ന് അതിലും മികച്ചത് തേടി മൂന്നാമത്.മൂന്നാമത് കെട്ടിയത് സംഗീത സംവിധായകന് പീറ്ററിനെയായിരുന്നു.പീറ്ററിന്റെ ഭാര്യയെയും മക്കളെയും വഴിയാധാരമാക്കിയ തീരുമാനം കേസ്സായി പോലീസായി അടിയായി.എന്തായാലും പീറ്ററിന്റെ ഭാര്യ ആദ്യമേ പറഞ്ഞതാണ് വനിതയോട് വേണ്ട വേണ്ട എന്ന്.അന്ന് അത് അവര്‍ കേട്ടില്ല പിന്നീടാണ് കാര്യം മനസ്സിലായത്.അമിത മദ്യപാനിയായ തന്റെ ഭര്‍ത്താവിനെ കെട്ടിയാല്‍ നീയും വഴിയാധാരമാകുമെന്നായിരുന്നു ആ വേണ്ട വേണ്ട എന്ന വാക്കിന്റെ അര്‍ത്ഥമെന്ന്.പിന്നീടാണ് വനിതക്ക് അത് മനസ്സിലായത്.എന്തായാലും ഗോവയില്‍ മധുവിധു ആഘോഷിക്കാന്‍ പോയ വനിതയും പീറ്ററും അവിടുന്ന് അടിച്ചുപിരിഞ്ഞാണ് മടങ്ങിയത്.
അതിന്ശേഷമിതാ നാലാം വിവാഹമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വനിതയുടെ വിവാഹഫോട്ടോ പ്രചരിക്കുന്നു.നടന് പവര്‍ സ്റ്റാര്‍ ശ്രീനിവാസനോടൊപ്പമുള്ള വിവാഹ ഫോട്ടോയാണ് നടി ട്വിറ്റ് ചെയ്തത്.ഇത് വനിതയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ ആണത്രെ.ചിത്രത്തിന്റെ പ്രമോഷനുവേണ്ടിയാണ് ഈ ഫോട്ടോ ട്വിറ്റ് ചെയ്തത് എന്നാണ് അറിയുന്നത്.
ഫിലീം കോര്‍ട്ട്.