നടി ശ്രീകലയെ കാണാതിരുന്നത് ഇതുകൊണ്ടാണ്, രണ്ടാമതും പ്രസവിച്ചു പെണ്‍കുഞ്ഞ് ….
എന്റെ മാനസപുത്രി എന്ന പരമ്പരയിലെ ഇഷ്ടതാരമാണ് ശ്രീകല. അതിലെ സോഫിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്തോടെ ആരാധകര്‍ക്ക് ഇഷ്ട്ടം കൂടുകയായിരുന്നു താരത്തോട്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയില്‍ സജീവമാണ് താരം. താരം പങ്ക് വെച്ച വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്.
ശ്രീകല കുടുംബ സമേതം ലണ്ടനില്‍ ആണ് താമസിക്കുന്നത്. ഇപ്പോള്‍ ഒരു കുഞ്ഞിന്റെ കൂടി അമ്മയായിരിക്കുകയാണ്. താരം തന്നെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ട് സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുന്നത്.
സജീവമായി എന്നും നവ മാധ്യമത്തില്‍ നിറഞ്ഞുനിന്ന ശ്രീകലയെ പെട്ടന്ന് കാണാതായതോടെ അന്വേഷിച്ച ആരാധകര്‍ക്കുവേണ്ടിയാണ് തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത.് ഒരു പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയിരിക്കുന്നത്. താരത്തിന്റെ രണ്ടാമത്തെ കുട്ടിയാണ് ഇത്. ആദ്യത്തേത് ഒരു ആണ് കുഞ്ഞ് ആയിരുന്നു. ഐറ്റി പ്രൊഫഷണല്‍ ആയ വിപിനാണ് ശ്രീകലയുടെ ഭര്‍ത്താവ്.
ജോലിയുടെ ഭാഗമായാണ് കുടുബ സമേതം ലണ്ടനിലേക്ക് താമസം മാറിയത്. ശ്രീകലക്ക് മകന് ജനിച്ച കാര്യവും ഇതുപോലെ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയിരുന്നു. മകളുടെ ചിത്രങ്ങള്‍ ഒന്നും തന്നെ ശ്രീകല പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ഒരു അതിഥി കൂടി വന്നതിന്റെ സന്തോഷത്തിലാണ് തരാം ഇപ്പോള്‍. ഗര്ഭാവസ്ഥയിലായിരുന്നപ്പോഴുള്ള വിവിധ ചടങ്ങുകളുടെയും അല്ലാതെയുമുള്ള നിരവധി ഫോട്ടോകള്‍ തരാം ഇന്‍സ്റ്റയിലൂടെ പോസ്റ്റു ചെയ്തിരുന്നു പുതിയ അഥിതിക്കും ശ്രീകലക്കും ആയൂരാരോഗ്യസൗഖ്യം നേരുന്നു FC