നടി ഷക്കീലയെയും കൊന്നു നൊമ്പരപ്പെടുത്തിയ വാര്‍ത്തക്ക് പിന്നാലെ നടി.
ഈ അടുത്ത കാലങ്ങളായി നടക്കുന്ന സൈബര്‍ ഹോബിയാണ് പ്രശസ്തരായിട്ടുള്ളവരെ വെറുതെ ഒന്ന് കൊന്ന് തള്ളുക.എന്നിട്ടവരുടെ മനോഹരമായ ഒരു ഫോട്ടോ വെച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കുക.എന്നിട്ടത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക.ചാകാത്ത സെലിബ്രിറ്റികള്‍ അത് കണ്ട് ഞെട്ടിത്തരിക്കുക.ഉടന്‍ ലൈവില്‍ വന്ന് പറയുക ചത്തു എന്ന് പറയുന്നു ചത്തത് ഞാനല്ല ദയവായി വിശ്വസിക്കണം.ഇതാ ഞാന്‍ ജീവനോടെ.വാര്‍ത്ത കണ്ട് പലരും വിളിച്ചു.ചിലര്‍ മടി കലര്‍ന്ന രീതിയില്‍ പറഞ്ഞു കളഞ്ഞു സത്യത്തില്‍ ഞാന്‍ കരുതിയത് നീ തട്ടി പോയി എന്നാണ്.എന്തായാലും പല താരങ്ങളെയും കൊന്ന് ആഘോഷിച്ചവര്‍ ഇത്തവണ സൈബര്‍ വധത്തിന് ഇരയാക്കിയത് യുവഹൃദയങ്ങളുടെ മന്ദസ്മിതമായ ഷക്കീലയെയും അവര്‍ക്കൊപ്പം മലയാളത്തിന്റെ ശബ്ദ സൗന്ദര്യമായ നടന് ജനാര്ദ്ദനനെയുമാണ്.
ഷക്കീല വിവരമറിഞ്ഞ ഉടനെ ലൈവില്‍ എത്തി ട്വിറ്റ് ചെയ്തതിങ്ങനെ – സംഭവം വന്ന ഉടനെ നിരവധി പേരാണ് എന്നെ സത്യാവസ്ഥ അറിയാന്‍ വിളിച്ചത്.എന്തായാലും വാര്‍ത്ത നല്കിയ ആ വ്യക്തിക്ക് ഞാന്‍ നന്ദി പറയുന്നു. കാരണം അയാള്‍ ചെയ്ത പ്രവര്‍ത്തി കൊണ്ട് എന്നെ മറന്ന പലരും വിളിച്ചു.എന്നെ മറന്നു പോയ പലരും ദു:ഖം രേഖപ്പെടുത്താനെങ്കിലും ഓര്‍ത്തു.വാര്‍ത്ത കണ്ട ഉടനെ സത്യാവസ്ഥ മനസ്സിലാക്കാതെ അത് ഷെയര്‍ ചെയ്യുന്നവരും വിഡ്ഡികളാകുന്നു.ഷക്കീല ജീവിക്കുക കരുത്തയായി….
ഫിലീം കോര്‍ട്ട്.