നടി സരയു അറസ്റ്റില്‍… ആരാധകര്‍ തീരെ പ്രതീക്ഷിക്കാത്തത് .. കാരണവുമുണ്ട്…..
കേരളത്തില്‍ എന്ന് മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പരിപാടികളില്‍ ഒന്നാണ് ബിഗ് ബോസ്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഈ പരിപാടിയില്‍ ലഭ്യമാണ്. മലയാളത്തില്‍ ബിഗ് ബോസ് അവതാരകനായി എത്തുന്നത് താരരാജാവ് മോഹന്‍ലാലാണ്. ഇതിനോടകം 3 സീസണ് ആണ് പിന്നിട്ടു കഴിഞ്ഞത്. നാലാമത്തെ സീസണ് അണിയറയില്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മോഹന്‍ലാല്‍ സിനിമ തിരക്കില്‍ ആയതുകൊണ്ട് മുകേഷ് അല്ലെങ്കില്‍ സുരേഷ് ഗോപി ആയിരിക്കും ചിലപ്പോള്‍ ഈ പതിപ്പില്‍ അവതാരകനായി എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഈ വാര്‍ത്തകള്‍ ഒന്നും തന്നെ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇപ്പോള്‍ ഒരു ബിഗ് ബോസ് താരം അറസ്റ്റില്‍ ആയിരിക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ബിഗ് ബോസ് താരം സരയൂ ആണ് അറസ്റ്റിലായിരിക്കുന്നത്. ബിഗ് ബോസ് പരിപാടിയില്‍ മത്സരാര്‍ത്ഥിയായ എത്തിയ ശേഷമാണ് ഇവര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ വര്‍ധിച്ചത്. അതിനു മുന്‍പും ഇവര്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഒരു യൂട്യൂബര്‍ ആയിരുന്നു സരയൂ. സരയൂ റോയ് എന്നാണ് ഇവരുടെ മുഴുവന്‍ പേര്.
ഇവരുടെ യൂട്യൂബ് ചാനലില്‍ ഒരു ഷോര്‍ട്ട് ഫിലിം പബ്ലിഷ് ചെയ്തിരുന്നു. വി എച്ച് പി നേതാവ് പ്രസിഡന്റ് ചേവൂരി അശോക ഇവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. ഇവരെയും ഷോര്‍ട്ട് ഫിലിം സംവിധായകന്, ഷോര്‍ട്ട് ഫിലിം പ്രൊഡ്യൂസര്‍ ശ്രീകാന്ത് റെഡി, ഷോര്‍ട്ട് ഫിലിമില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കാര്‍ത്തിക്, കൃഷ്ണമോഹന് എന്നിവര്‍ക്ക് എതിരെ ആണ് കേസ് നല്‍കിയത്.
ഒരു വര്‍ഷം മുന്‍പ് ആയിരുന്നു ഈ ഷോര്‍ട്ട് ഫിലിം ഉണ്ടാക്കിയത്. ഒരു റസ്റ്റോറന്റിന്റെ പ്രമോഷന് വര്‍ക്കുകള്‍ക്ക് വേണ്ടി ആയിരുന്നു ഈ ഷോര്‍ട്ട് ഫിലിം ഉണ്ടാക്കിയത്. ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തി എന്നായിരുന്നു വിഎച്ച്പി നേതാവ് നല്കിയ പരാതിയില്‍ ഇവര്‍ക്കെതിരെ ഉന്നയിച്ച ആരോപണം. അറസ്റ്റ് ചെയ്ത എല്ലാവരെയും പിന്നീട് വിട്ടയക്കുകയും മറ്റൊരു തീയതിയില്‍ ഹാജരാക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ബിഗ് ബോസ് അഞ്ചാം സീസണില്‍ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ബിഗ് ബോസ് തെലുങ്ക് പതിപ്പില്‍ ആയിരുന്നു താരം എത്തിയത്.FC