നടുക്കടലില്‍ നിന്ന് നായയെ നീന്തിയെടുത്തു പ്രണവ് മോഹന്‍ലാല്‍ വീഡിയോ കണ്ട് കൈയടിച്ചു ആരാധകര്‍.
കഴിഞ്ഞ ദിവസമായിരുന്നു മലയാളികളായ ഒരു സംഘം ബദരീനാഥില്‍ വലിയൊരു ബാഗും ചുമന്ന്
ഒറ്റയ്ക്ക് നടന്നു നീങ്ങുന്ന പ്രണവ് മോഹന്‍ലാലിനെ കണ്ടതും സെല്‍ഫിയെടുക്കുന്നതിന്റെയും, പരിചയപെടുത്തുന്നതിന്റെയും വീഡിയോ പുറത്തുവന്നത് അത് വൈറലായതിന് പിന്നാലെയിതാ
കടലിന് നടുക്ക് അകപ്പെട്ട തെരുവുനായയെ താരപുത്രന് പ്രണവ് നീന്തിച്ചെന്നു രക്ഷിച്ചിരിക്കുന്നു, വീഡിയോയില്‍ കടലില്‍ നിന്ന് നീന്തിക്കയറുന്ന പ്രണവിനെ കാണാം. കരയ്ക്കെത്തുമ്പോഴാണ്
കൈയില്‍ നായയുണ്ടെന്ന് വ്യക്തമാകുന്നത്. മോഹന്‍ലാലിന്റെ ചെന്നൈ മഹാബലിപുരത്തുള്ള വീടിനടുത്തെ കടല്‍ത്തീരത്താണ് സംഭവം നടന്നത്. വീട്ടിലിരുന്നു നായ അപകടത്തില്‍ പെട്ടതുകണ്ട് സുഹൃത്തുക്കളെയും കൂട്ടി പ്രണവ് തിരമാലകളെ വകവെക്കാതെ തെരുവ് നായയെ രക്ഷിക്കാന്‍ നടുക്കടലിലേക്കു നീന്തിച്ചെല്ലുകയായിരുന്നു തിരിച്ചെത്തിയപ്പോള്‍ കൈയില്‍ നായയും, ഈ സമയം കടല്ക്കരയില് ഒരുകൂട്ടം നായകള്‍ കാത്തിരിക്കുന്നതും ദൃശ്യത്തില്‍ കാണാം പ്രണവിന്റെ നല്ല
മനസിന് കയ്യടിക്കുകയാണ് ആരാധകരും മൃഗസ്നേഹികളും ഒപ്പം ഞങ്ങളും അഭിനന്ദിക്കുന്നു പ്രണവിനെ- ഇതിലൂടെ നാം മനസിലാക്കേണ്ടത് ഒരു ജീവനും വിലയുണ്ട് വിലകല്പിക്കുന്നവരുണ്ട് എന്നാണ് FC