നയന്‍ താര ജയലളിതയുടെ പോയസ് ഗാര്‍ഡനില്‍ പുതിയ ആഡംബര കൊട്ടാരം വാങ്ങി!!!
എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ് നയന്‍താര ലോകമൊട്ടുക്കും ആരാധകരാല്‍ ചുറ്റപ്പെട്ട താരസുന്ദരിയുടെ വിശേഷങ്ങള്‍ അറിയാന്‍ എന്നും ഇഷ്ടമുള്ളവരാണ് പലരും.അവരുടെ പുതിയ വിശേഷമിതാ,
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുള്ള പല പ്രമുഖരുടെയും വസതികള്‍ക്കൊപ്പം ചേര്‍ത്ത് പറയപ്പെട്ട പേരാണ് പോയസ് ഗാര്ഡന് ചെന്നൈയിലെ ഏറ്റവും വിലപിടിച്ച വാസസ്ഥാനമാണിത്. രജനീകാന്തിനും ധനുഷിനും നിലവില്‍ ഇവിടെ വീടുകളുണ്ട്. ഇപ്പോഴിതാ ഇവിടേയ്ക്ക് ഒരു പ്രമുഖ താരം കൂടി എത്തുകയാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് പോയസ് ഗാര്‍ഡനില്‍ പുതിയ വീട് വാങ്ങിയിരിക്കുന്നത്. വിലയെക്കുറിച്ച് വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ലെങ്കിലും ഇത് കോടികള്‍ വിലമതിക്കുന്ന ഒന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് കിടപ്പുമുറികളുള്ള ഫ്ളാറ്റ് ആണ് നയന്‍താര സ്വന്തമാക്കിയിരിക്കുന്നത്. വിവാഹമുള്‍പ്പെടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് നയന്‍താര.
സംവിധായകന് വിഘ്നേഷ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതേസമയം വിവാഹക്കാര്യം ആരാധകരെയും അഭ്യുദയകാംക്ഷികളെയും അറിയിക്കുമെന്നും നയന്‍താര ഒരു അഭിമുഖത്തില്‍ അറിയിച്ചിരുന്നു. വിഘ്നേഷിന്റെ കരിയറിലെ രണ്ടാം ചിത്രമായിരുന്ന ‘നാനും റൗഡി താനി’ന്റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയ്ക്കും വിഘ്നേഷിനുമിടയിലുള്ള പരിചയം ആരംഭിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വലിയ വിജയമായിരുന്നു.
പോകെപ്പോകെ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. രജനീകാന്തിന്റെ നായികയായെത്തിയ അണ്ണാത്തെയാണ് നയന്‍താരയുടേതായി തിയേറ്ററിലെത്തിയ അവസാന ചിത്രം. വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന കാതു വാക്കുള രണ്ട് കാതല്‍ ആണ് ഇനി പുറത്തുവരാനുള്ള ചിത്രം. വിജയ് സേതുപതിയും സാമന്തയുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഘ്നേഷും, നയന്‍താരയും വേഗം വിവാഹിതരാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.FC