‘നിങ്ങളൊരു രത്നമാണ്’, മോഹന്‍ലാലിനെ കെട്ടിപിടിച്ച് നടി അതിഥി രവി, ലാലേട്ടനെ !!!
അടുത്തു കിട്ടിയാല്‍ പരിസരം മറക്കും ഒന്ന് കെട്ടിപിടിച്ചൊരു ഫോട്ടോ എടുക്കും, അത് ഈ നാട്ടിലായാലും മറുനാട്ടിലായാലും താരരാജാവ് ലാലേട്ടനെ അടുത്തുകിട്ടിയാല്‍ ആരാധകര്‍ വിടില്ല നടന് മോഹന്‍ലാലിന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടി അതിഥി രവി, മോഹന്‍ലാലിനൊപ്പം ഒരു ഫോട്ടോ എടുക്കുക എന്നത് സാധാരണക്കാര്‍ക്ക് മാത്രമല്ല താരങ്ങളും ആഗ്രഹിക്കുന്ന കാര്യമാണ്. മോഹന്‍ലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നടി അതിഥി രവിയാണ് ഫോട്ടോ പങ്കുവെച്ച് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. നിങ്ങള്‍ ഒരു രത്നമാണ് എന്നാണ് ഫോട്ടോ പങ്കുവെച്ച് അതിഥി രവി കുറിച്ചത് അതെ മലയാളികള്‍ക്ക് ലോകസിനിമക്ക് കിട്ടിയ അമൂല്യ രക്ത്നം തന്നെയാണ് ഈ മഹാനടന്. 12 TH മാന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അതിഥി രവിയും ഒരു കഥാപാത്രമായി എത്തുന്നുണ്ട്. 12TH മാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ മോഹന്‍ലാലിനൊപ്പം എടുത്ത ഫോട്ടോയാണ് താരസുന്ദരി പങ്കുവെച്ചിരിക്കുന്നത്. മോഡലിങ് രംഗത്തിലൂടെയാണ് അതിഥി രവി വെള്ളിത്തിരയിലേക്ക് എത്തുന്നത്.ആന്ഗ്രി ബേബീസ് ഇന്‍ ലവ് ആണ് അതിഥി രവിയുടെ ആദ്യ സിനിമ. അലമാര എന്ന ഹിറ്റ് ചിത്രത്തിലൂടെ അതിഥി രവി നായികയുമായി മാറി ഈ ചിത്രത്തില്‍ സണ്ണി വെയിന്‍ ആയിരുന്നു നായകന്. ഇത് എന്ന മായമെന്ന ചിത്രത്തിലൂടെ തമിഴകത്തും എത്തി. ആദി എന്ന പ്രണവ് ചിത്രത്തിലും അതിഥി രവി പ്രധാന കഥാപാത്രമായി എത്തി. ഉദാഹരണം സുജാതയെന്ന ചിത്രത്തിലെ അതിഥി വേഷത്തിലും അതിഥി രവി മികവ് കാട്ടി. അതിഥിയും ലാലേട്ടനും നില്ക്കുന്ന ഫോട്ടോ സൂപ്പര്‍ ആയി FC