നിറവയറില്‍ നടി അശ്വതി ശ്രീകാന്ത് – കളിക്കുന്നത് കണ്ടോ….
അവതരണ രീതികൊണ്ട് തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയയായാ അവതാരികമാരിലൊരാളാണ് അശ്വതി ശ്രീകാന്ത്.ചക്കപ്പഴം എന്ന സീരീയലിലൂടെ അഭിനയ ജീവിതത്തിലേക്കും അശ്വതി ചുവട് വെച്ചിരുന്നു.രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് അശ്വതി ഇപ്പോള്‍.അന്താരാഷ്ട്ര യോഗാദിനത്തില്‍ ഗര്‍ഭകാലത്തെ യോഗ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള അശ്വതിയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പ്രീനേറ്റല്‍ യോഗ പേശികള്‍ക്ക് കരുത്ത് പകരുമെന്നും പ്രഗ്നന്‍സിയുടെ അവസാന മൂന്ന് മാസം ഇത് ഒരുപാട് സഹായിക്കുമെന്നും അശ്വതി പറയുന്നു.നല്ല ഉറക്കം സമ്മാനിക്കുന്നതിനോടൊപ്പം സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റി നിര്‍ത്താനും യോഗ ഗുണകരമാണ്.ബ്രീത്തിങ് എക്സസൈസുകള്‍ പ്രസവ സമയത്ത് ആത്മവിശ്വാസത്തോടെ ആയിരിക്കാന്‍ സഹായിക്കും.യോഗ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കണമെന്നും അശ്വതി ഓര്‍മ്മിപ്പിക്കുന്നു.
പത്മയെ ഗര്ഭിണിയ്യിരുന്ന കാലം മുഴുവന്‍ പല തരത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചിട്ടുണ്ട് ഞാന്‍.ഉള്ളതും ഇല്ലാത്തതുമായ പല പ്രശ്നങ്ങളുടെ പേരില്‍ അനാവശ്യ സ്ട്രെസ് എടുത്തും പ്രെഗ്നന്‍സി ഹോര്‍മോണ്‍സ് സമ്മാനിച്ച മൂഡ് സ്വിങ്സില്‍ ആടിയുലഞ്ഞും ഒക്കെയാണ് ആ കാലം കടന്നു പോയത്.പോസ്റ്റ്പാര്‍ട്ടം കാലം പിന്നെ പറയുകയേ വേണ്ട.അതുകൊണ്ട തന്നെ ഇത്തവണ എന്തൊക്കെ സംഭവിച്ചാലും സ്ട്രെസ് എടുക്കില്ല എന്ന് തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.അപ്പോള്‍ ദാ വരുന്നു കോവിഡ് രണ്ടാം തരംഗം,ലോക്ക് ഡൗണ്‍,അതിനിടയില്‍ അവിചാരിതമായി ഒരു ഫഌറ്റ് ഷിഫ്റ്റിംഗ്,ഭര്‍ത്താവ് മറ്റൊരു രാജ്യത്ത്,അച്ഛനും അമ്മയും ആരും അടുത്തില്ല…ഞാനും മോളും മാത്രം! പക്ഷെ എന്ത് വന്നാലും മനസ്സും ശരീരവും സ്റ്റേബിള്‍ ആയിരിക്കണം എന്ന തീരുമാനമാണ് പ്രീ നേറ്റല്‍ യോഗയില്‍ കൊണ്ടെത്തിച്ചത്.അശ്വതി കുറിക്കുന്നു
ഫിലീം കോര്‍ട്ട്.