പണം തന്നെയായിരുന്നു ലക്ഷ്യം, നടി പറയുന്നു അമ്മയെയും എന്നെയും കിടപ്പറയിലേക്കാണ്…..
കലയോടുള്ള ഇഷ്ട്ടം മാത്രമായിരുന്നില്ല, പണവും വേണമായിരുന്നു ജീവിക്കാന്‍ അതു കൊണ്ടു തന്നെ അഭിനയിക്കാന്‍ വിളിക്കുമ്പോഴെല്ലാം പോയി കഥകേട്ടില്ല വേഷങ്ങള്‍ നീക്കിയില്ല പറയുമ്പോലെയെല്ലാം അഭിനയിച്ചു, എന്ന് ആ പഴയ കാലം ഓര്‍ത്തെടുക്കുകയാണ് നടിയും മോഡലുമായ കനി കുസൃതി.
‘കേരള കഫേ’ എന്ന ചിത്രത്തിലൂടെയാണ് കനി ശ്രദ്ധേയയായത്. അഭിനയത്തിനൊപ്പം തന്റേതായ ശക്തമായ നില പാടുകള്ക്കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് കനി. 2019 ല്‍ ‘ബിരിയാണി’ എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും താരത്തെ തേടിയെത്തി. സാമൂഹ്യ പ്രവര്‍ത്തകരും പ്രമുഖ യുക്തിവാദികളുമായ ഡോ. എ.കെ ജയശ്രീയുടെയും മൈത്രേയ മൈത്രോയന്റെയും മകളാണ് കനി.പത്താം ക്ലാസ്സ് പരീക്ഷയുടെ അപേക്ഷയിലാണ് പേരിനൊപ്പം കുസൃതി എന്ന് ചേര്‍ക്കുന്നത്.
‘ബിരിയാണി’ എന്ന ഒറ്റ ചിത്രത്തിലുടെയാണ് താരം ശ്രദ്ധേയയായത്. സിനിമാ മേഖലയില്‍ ചൂഷണത്തിന് സ്ത്രീകള്‍ വിധേയരാകുന്നുവെന്ന താരത്തിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയും വിവാദവുമുയര്‍ത്തിയിരുന്നു. നിര്‍മ്മാതാക്കള്‍ക്കെതിരെയാണ് താരം തുറന്നടിച്ചത്. തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവെച്ചു കൊണ്ടാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. സിനിമയില്‍ ചിലര്‍ കിടപ്പറ പങ്കിടാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന കനിയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദമാണ് ഉയര്‍ത്തിയത്. തന്നെ ഉപയോഗിക്കാനുള്ള ശ്രമം നടത്തിയവര്‍ തന്റെ അമ്മയേയും സമീപിച്ചിരുന്നതായും താരം പറയുന്നു. അതുകൊണ്ട് സിനിമ ഉപേക്ഷിക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്നും താരം പറഞ്ഞു. നിര്‍മ്മാതാക്കള്‍ കിടപ്പറ പങ്കിടാന്‍ ക്ഷണിക്കുന്നത് കൊണ്ട് അഭിനയത്തില്‍ നിന്നും പിന്മാറുന്നുവെന്ന് പരസ്യ പ്രതികരണം നടത്തിയതും അന്ന് വലിയ വാര്‍ത്തയായി. സിനിമയില്‍ ആദ്യ കാലത്ത് പണത്തിന് വേണ്ടി മാത്രമാണ് താന്‍ അഭിനയിച്ചിരുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട് തുടക്കകാലത്ത് ഒരിക്കലും അഭിനയത്തോട് പ്രത്യേക ഒരു ആഗ്രഹം തോന്നിയിട്ടില്ല. പണത്തിനായാണ് താന്‍ അഭിനയിച്ചിരുന്നത് താരം ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
കോക്ടെയില്‍, ശിക്കാര്‍, നത്തോലി ഒരു ചെറിയ മീനല്ല, തീകുച്ചിയും പനിത്തുള്ളിയും, ഡോള്‍ഫിന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ കനി അഭിനയിച്ചു. ഭൂതകാലം ഓര്‍മ്മയില്‍ വെക്കുക നവാഗതരായ അഭിനയിക്കാന്‍ ആഗ്രഹിച്ചുനടക്കുന്ന പാവം പെണ്‍കുട്ടികളെ ഉപദേശിക്കുക FC