പണി പാളിലോ !!! ഡാന്‍സ് കളിച്ചു സാനിയ എന്തു മനോഹരം കൂടെ ആണ്‍സുഹൃത്തും….
എന്തിനും റെഡിയുള്ള നടിമാരില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍, നന്നായി ഡാന്‍സ് ചെയ്യും, അഭിനയിക്കും, സൗന്ദര്യം നിലനിര്‍ത്താന്‍ പലതരം വ്യായാമങ്ങളും, നീരജ് മാധവന്റെ ഹിറ്റ് പാട്ടിനു ചുവടുവെച്ചതിന്റെ ഹാങ്ങ് ഓവറിലാണ് താരസുന്ദരി,
ഇപ്പോള്‍ മലയാള സിനിമയിലെ യുവ നടിമാരില്‍ ഗ്ലാമറസ് ക്യുന്‍ എന്നറിയപ്പെടുന്ന ഒരേ ഒരു താരമാണ് നടി സാനിയ ഇയ്യപ്പന്‍. നൃത്ത റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥിയായി പങ്കെടുത്ത് വിജയിയായ ശേഷം സിനിമയില്‍ ബാലതാരമായി അഭിനയിക്കുകയും തന്റെ പതിനാറാം വയസ്സില്‍ തന്നെ നായികയായി സാനിയ ഇയ്യപ്പന്‍. ‘ക്യൂന്‍’ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയാവുന്നത്.
ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ രണ്ടാം സീസണ് മത്സരാര്‍ത്ഥിയായ സാനിയ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. അതിന് തൊട്ടു മുമ്പുള്ള സീസണില്‍ വിജയിയായ റംസാന് മുഹമ്മദ് താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഇരുവരും ഒരുമിച്ചുള്ള ഡാന്‍സ് വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.
ഇപ്പോഴിതാ നീരജ് മാധവ് പാടിയ സൂപ്പര്‍ ഹിറ്റ് റാപ് സോങ്ങായ പണി പാളി-2 എന്ന പാട്ടിന് കിടിലം നൃത്ത ചുവടുകളുമായി വന്നിരിക്കുകയാണ് സാനിയയും റംസാനും. നീരജിന്റെ പണി പാളി വന്‍ ഹിറ്റായിരുന്നു. ആരാധകരുടെ നിരന്തരമായ ആവശ്യ പ്രകാരമാണ് അതിന്റെ രണ്ടാമത്തെ വേര്‍ഷന്‍ താരം ഇറക്കിയത്.
നീരജിന്റെ പാട്ടും ഇപ്പോള്‍ സാനിയയുടെ ഡാന്‍സ് കൂടിയായപ്പോള്‍ കൂടുതല്‍ ശ്രദ്ധനേടി. നിരവധി പേരാണ് ഈ പാട്ടിന് ചുവടു വെച്ച് ഡാന്‍സ് ചെയ്തിരിക്കുന്നത്. സാനിയയുടെയും റംസാന്റെയും ഡാന്‍സ് കണ്ടിട്ട് നീരജ് കമന്റ് ഇടുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ ഡ്രീം ജോഡികള്‍ ആണെന്നും മറ്റാര്‍ക്കും ഈ ഡാന്‍സിന് മുകളില്‍ നില്ക്കുന്ന ഐറ്റം ചെയ്യാന്‍ പറ്റില്ലെന്നും നീരജ് കമന്റ് ഇട്ടു. ഇത് കൂടാതെ നിരവധി താരങ്ങളാണ് വീഡിയോയുടെ താഴെ കമന്റുകള്‍ ചെയ്യുകയും ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നത് കീപ്പിറ്റപ് സാനിയ FC