പാടാന്‍ മാത്രമല്ല വലവീശാനും അറിയാം,വലിയമീനുകള്ക്ക് വലയെറിഞ്ഞ് അമൃത സുരേഷ്
ഗായിക അമൃത സുരേഷ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ശ്രദ്ധേയമാകുന്നു. കായലരികത്തു നിന്ന് വലയെറിയുന്നതിന്റെ രസകരമായ വീഡിയോ ആണ് ഗായിക പോസ്റ്റ് ചെയ്തത്. ‘ചെമ്മീന്‍’ എന്ന ചിത്രത്തിലെ ‘പുത്തന്‍ വലക്കാരേ പുന്നപ്പറക്കാരേ’ എന്ന ഗാന ശകലങ്ങള്‍ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് അമൃത വീഡിയോ ഒരുക്കിയത്.
കൂളിങ് ഗ്ലാസ് വച്ച് മോഡേണ്‍ വേഷത്തിലാണ് അമൃത വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. അടുത്തു നില്ക്കുന്നയാള് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ശ്രദ്ധാപൂര്‍വം വലയെറിയുന്ന അമൃതയാണ് വീഡിയോയില്‍. എല്ലാവര്ക്കും കേരളപ്പിറവി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അമൃത സുരേഷ് മനോഹരമായ വീഡിയോ പങ്കുവച്ചത്.
അമൃതയുടെ ഈ വ്യത്യസ്തമായ വീഡിയോ ഇതിനോടകം നിരവധി പേരാണു കണ്ടത്. രസകരമായ പ്രതികരണങ്ങളും ലഭിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ അമൃത സുരേഷ് പങ്കുവയ്ക്കുന്ന വീഡിയോകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്.FC