പാര്വതിജയറാമിന്റെ വിശേഷങ്ങള്‍ അറിഞ്ഞാല്‍ മതിയാകില്ല…….
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജയറാം. പത്മരാജന് മലയാള സിനിമയ്ക്ക് നല്കിയ സംഭാവന ആണ് ഈ മികച്ച നടന്. മുന്‍ സിനിമാതാരം പാര്‍വതി ആണ് ഇദ്ദേഹത്തിന്റെ ഭാര്യ. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു പാര്‍വതി.
എന്നാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത് എന്നത് കുറെ കാലമായി പാര്‍വതി നേരിടുന്ന ചോദ്യങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ താരം ഇതുവരെ ഇതിന് ഉത്തരം നല്കിയിട്ടില്ലായിരുന്നു. മുന്‍കാല നായികമാര്‍ എല്ലാം തന്നെ കല്ല്യാണം കഴിഞ്ഞു കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നു എങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് ആയിരിക്കും നടത്തിയത്. അതുകൊണ്ടു തന്നെ പാര്‍വതിയും എന്നെങ്കിലുമൊരിക്കല്‍ തിരിച്ചുവരുമെന്ന വിശ്വാസത്തില്‍ തന്നെ ആയിരുന്നു മലയാളികള്‍. എന്നാല്‍ എന്നായിരിക്കും പാര്‍വതി തിരിച്ചുവരുന്നത് എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല.
രണ്ടു മക്കളാണ് ഇവര്‍ക്ക് ഉള്ളത്. സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമാണ് ജയറാമിന്റെ രണ്ടുമക്കളും. മകന് കാളിദാസ് ജയറാം ഇന്ന് മലയാളത്തിലും തമിഴിലും ശ്രദ്ധിക്കപ്പെടുന്ന യുവതാരങ്ങളില്‍ ഒരാളാണ്. അതേസമയം മകള്‍ മാളവിക ജയറാം ആവട്ടെ സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ്. സിനിമയില്‍ ഇല്ലെങ്കിലും പരസ്യചിത്രങ്ങളില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു കിടിലന്‍ വാര്‍ത്ത ആണ് മാളവിക സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.
പാര്‍വ്വതിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നു കൊണ്ടാണ് മാളവിക ഇപ്പോള്‍ എത്തുന്നത്. ഹാപ്പി ബര്‍ത്ത് ഡേ മൈ ലിറ്റില്‍ മമ്മ എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ഇപ്പോള്‍ ഇവര്‍ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നു കൊണ്ട് രംഗത്തെത്തുന്നത്. എത്രയും പെട്ടെന്ന് തന്നെ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ പാര്‍വതിക്ക് മുന്പില് വെക്കുന്നത്. എന്തായാലും മാളവിക പങ്കുവെച്ച പോസ്റ്റ് നിമിഷങ്ങള്‍ക്കകം ആയിരുന്നു വൈറല്‍ ആയി മാറിയത്.FC