പുത്തന്‍ പ്രതീക്ഷയുമായി ജഗതി എഴുന്നേറ്റ് നിന്ന് ഭാര്യക്ക് ഉമ്മ കൊടുത്തു-ആവേശത്താല്‍.
ഇതിലും വലിയ സന്തോഷം ഇനിയും വരാന്‍ കിടക്കുന്നതേയുള്ളൂ.
ഒമ്പത് വര്‍ഷം മുമ്പ് കോഴിക്കോട് യൂനിവേഴ്സിറ്റിക്ക് സമീപത്ത്
വെച്ചുണ്ടായ അപകടത്തില്‍ ആദ്യം മരണാസന്നമായ അവസ്ഥയില്‍
വെന്റിലേറ്ററില്‍.തുടര്‍ന്ന് അതില്‍ നിന്ന് രക്ഷപ്പെട്ട് കിടത്തത്തില്‍ ശേഷം ഇരുത്തം.ഇപ്പോഴിത എഴുന്നേറ്റ് നിന്നിരിക്കുന്നു.ഭാര്യ ശോഭയെ ചേര്‍ത്ത് പിടിച്ച് മൂര്‍ദ്ധാവില്‍ ചുംബിച്ചിരിക്കുന്നു.
ജഗതി ശ്രീകുമാര്‍ എന്ന വെരിഫൈഡ് അല്ലാത്ത അക്കൗണ്ടിലാണ്
ഏറ്റവും പുതിയ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.70ാം
ജന്മദിനമാഘോഷിക്കുന്നതിന്റെ ഫോട്ടോ കുറച്ച് ദിവസങ്ങള്‍ക്ക്
മുമ്പ് പോസ്റ്റ് ചെയ്തിരുന്നു ജഗതിയുടെ കുടുംബം. അതിന് പിന്നാലെയാണ് ഈ വലിയ സന്തോഷവാര്‍ത്ത എത്തുന്നത്.ഒമ്പത്
വര്‍ഷം എത്ര നല്ല കഥാപാത്രങ്ങള്‍ പുറത്തിറങ്ങേണ്ടതായിരുന്നു
ദൈവത്തിന്റെ പുസ്തകത്തില്‍.ജഗതിക്ക് എഴുതിചേര്‍ത്ത ബ്രേക്കിങ്
ടൈം അവസാനിച്ചാല്‍ മതിയായിരുന്നു.
അനശ്വര കഥാപാത്രങ്ങള്‍ വളരെ ലളിതമായി അവതരിപ്പിച്ചു ഫലിപ്പിച്ച ജഗതി എന്നും ഏത് തലമുറക്കും അത്ഭുതമാണ്.1000ല്‍ ഏറെ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്.മറ്റ് മലയാള നടന്മാര്ക്കൊന്നും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണിത്.ഒരു
ശക്തമായ മടങ്ങി വരവിന് കാത്തിരിക്കുകയാണ്,പ്രാര്‍ത്ഥിക്കുകയാണ് വേഗം വന്നുചേരാന്‍.
ഫിലീം കോര്‍ട്ട്.