പൃഥ്വിരാജ് എന്ന പേര് അപമാനം-പ്രതിഷേധം ശക്തമാകുന്നു.
പൃഥ്വിരാജ് എന്ന് പേരിട്ട അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി സംഘടന.
സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി കര്‍ണ്ണി സേന എന്ന സംഘടനയാണ് രംഗത്ത് വന്നിരിക്കുന്നത്.അക്ഷയ് കുമാര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ രജ്പുത്ത് പൃഥ്വിരാജ് ചൗഹാന് എന്ന രാജാവിന്റെ ജീവിത കഥയാണത്രെ പറയുന്നത്.സിനിമയുടെ പേര് പൃഥ്വിരാജ് എന്ന് മാത്രമിട്ടതാണ് കര്ണ്ണിസേനയെ ചൊടിപ്പിച്ചത്.ഇത് രാജാവിനെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും അത് കൊണ്ട് അദ്ദേഹത്തിന്റെറ പേര് പൂര്‍ണ്ണ മായി തന്നെ സിനിമക്ക് ഇടണമെന്നുമാണ് സംഘടനയുടെ ആവശ്യം.ഇതിനോടൊപ്പം സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണ്ണി സേനയെ കാണിക്കണമെന്നും അതിന് തയ്യാറല്ലെങ്കില്‍ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും കര്‍ണ്ണി സേന നേതാക്കള്‍ അറിയിച്ചു.
ഡോക്ടര്‍ ചന്ദ്രപ്രകാശ്ഡിവേദിയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്.യാഷ് രാജ് ഫിലീംസ് ആണ് നിര്‍മ്മാണം.മുന്‍ മിസ്സ് വേള്‍ഡ് മാനുഷി ചില്ലറാണ് നായിക.
ഫിലീം കോര്‍ട്ട്.