പൊള്ളലേറ്റ മുഖവുമായി സ്വാതി-ഓടികൂടി ആളുകള്‍-നടിക്ക് സംഭവിച്ചത്.
പൊള്ളലേറ്റ മുഖവുമായി നില്ക്കുന്ന സ്വാതി നിത്യാനന്ദിനെ കണ്ട് ആളുകള്‍ ഓടി കൂടി.മലയാളികളുടെ പ്രിയ മിനിസ്ക്രീന്‍ താരങ്ങളില്‍ ഒരാളാണ് സ്വാതി നിത്യാനന്ദ്. ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് താരത്തെ വിവാഹം കഴിച്ചത്.ദീര്‍ഘകാലത്തെ പ്രണയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹം.ഇപ്പോഴിതാ ‘നാമം ജപിക്കുന്ന വീട്’ എന്ന സീരിയലിലെ തന്റെ കഥാപാത്രത്തിന്റെ മേക്കപ്പ് വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സ്വാതി.ആരതി എന്നാണ് കഥാപാത്രത്തിന്റെ പേര്.കുറിപ്പിങ്ങനെ-
അതെ സത്യമാണ് ആരതിയെ ചെറുതല്ലാത്ത ഒരു ദുരന്തം കാത്തിരിക്കുന്നു.കൂടുതല്‍ വ്യക്തമായി പറയാന്‍ നിര്‍വാഹമില്ല.അഭിനേതാവ് എന്ന നിലയില്‍ ഏറെ ചലഞ്ചിങ്ങായ ഒരു വേഷമാണ് ചെയ്തത്.ഏറെ മുന്നൊരുക്കത്തോടെ നടന്ന ഷെഡ്യൂളാണ് പ്രോസ്തെറ്റിക് മേക്കപ്പ് ഉപയോഗിച്ച്.മലയാളം സീരിയലില്‍ ആദ്യമായിട്ടാണെന്ന് തോന്നുന്നു.മേക്കപ്പ് വളരെ ശ്രമകരമായിരുന്നു.മേക്കപ്പിന് 3 മണിക്കൂറെടുക്കും മേക്കപ്പ് മാറ്റാന്‍ ഏകദേശം ഒരു മണിക്കൂറും.മേക്കപ്പ ചെയ്താല്‍ 3 മണിക്കൂറോളം കഴിയുമ്പോള്‍ അത് ഇളകി തുടങ്ങും പിന്നെ അത് ശരിയാക്കുന്നത് നല്ല അധ്വാനമാണ്.ആരതി അഭിമുഖീകരിക്കുന്ന ദുരന്തത്തിന് ശേഷം ആ ക്യാരക്ടറിന്റെ മൂന്ന് സ്റ്റേജുകള്‍ കാണിക്കുന്നുണ്ട്.അതിനായി മുഖത്തിന്റെ മോള്‍ഡെടുക്കുകയും ചെയ്തു.ഒരു ദിവസം തന്നെ ആരതിയുടെ രണ്ട് സ്റ്റേജുകള്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്.ശരിക്കും ചലഞ്ചിങ്ങായിരുന്നു.ഫുള്‍ ക്രൂ സപ്പോര്‍ട്ടായി നിന്നു.കഥയിലെ ആ ഇന്‍സിഡന്റ് സെന്‍ട്രല്‍ മാളില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്.പെര്‍ഫോം ചെയ്തപ്പോഴുള്ള എന്റെ നിലവിളി കേട്ട് മാളിലുള്ള ആളുകളൊക്കെ ഓടികൂടി.കൂടുതല്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് കാഴ്ചയിലെ കൗതുകം നഷ്ടമാകും.
ഫിലീം കോര്‍ട്ട്.