പ്രണയം മൂത്തു, വിവാഹം രജിസ്റ്റര്‍ ഓഫീസില്‍, നടന് വിക്രാന്തും ശീതളും ഒന്നായി..
ആരതിയും, ആരവവും ചെറിയ രീതിയില്‍, രജിസ്റ്റര്‍ വിവാഹം കഴിഞ്ഞു വീട്ടിലെത്തിയാണ് ബാക്കി ചടങ്ങുകള്‍ പൂര്‍ത്തിയാക്കിത്.
ബോളിവുഡ് നടന് വിക്രാന്ത് മാസെ വിവാഹിതനായി. ശീതള്‍ താക്കൂറാണ് വധു. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
2019 ഡിസംബറിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. വിക്രാന്ത് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. വിക്രാന്തിന്റെ ഏറ്റവും പുതിയ ചിത്രം ലവ് ഹോസ്റ്റല്‍ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. സാന്യ മല്‍ഹോത്ര നായികയായെത്തുന്ന ചിത്രം ദുരഭിമാനക്കൊലയാണ് പ്രമേയമാക്കിയിരിക്കുന്നത്.
ഫെബ്രുവരി 25ന് സീ5ലൂടെയാണ് ചിത്രത്തിന്റെ റിലീസ്. ദേവാംഗ് ബവ്സറിന്റെ ബ്ലാക്കൗട്ട്, സന്തോഷ് ശിവന്റെ മുംബൈക്കര്‍, പവന് കിര്പലാനിയുടെ ഗ്യാസ് ലൈറ്റ് എന്നിവയാണ് വിക്രാന്തിന്റെ മറ്റ് പുതിയ പ്രോജക്ടുകള്‍. നവ ദമ്പതികള്‍ക്ക് മംഗളാശംസകള്‍ നേര്‍ന്നുകൊണ്ട് FC