പ്രണയ ദിനത്തില്‍ മോഹന്‍ലാല്‍ മകള്‍ വിസ്മയക്ക് വേണ്ടി ഇതു ചെയ്യും.
ഓരോരുത്തര്‍ക്കും ഓരോ കഴിവുകളാണ് അത് ജീനിലുണ്ടാകും.അത് കണ്ടെത്തി പുറത്തെത്തിക്കാന്‍ ആരെങ്കിലും ഒരാള്‍ ദൈവത്തിന്റെ രൂപത്തില്‍ വരും.അഭിനയ കലയുടെ തമ്പുരാന് മോഹന്‍ലാലിന്റെ മകളാണ് വിസ്മയ.എല്ലാവര്ക്കും അവള് മായയാണ്.മായ എഴുത്തുകാരിയാണെന്ന് കണ്ടെത്തുന്നത് സഹോദരനും നടനുമായ പ്രണവ് മോഹന്‍ ലാലാണ്.സഹോദരി നോട്ട്ബുക്കില്‍ കുത്തികുറിച്ചത് വെറും വാക്കുകളല്ല.മുത്തും പവിഴവും ചേര്‍ന്നൊഴുകും പോലെ മനോഹരമായ വരികളാണെന്ന് തിരിച്ചറിഞ്ഞ പ്രണവ് അതിനെ ഒന്ന് കൂടി ഭംഗിയാക്കിയാല് നമുക്ക് പ്രസിദ്ധീകരിക്കാമെന്ന് വാക്കുനല്കി.അതോടെ തൂലികയില്‍ നിന്ന് പിന്നെയും നീര്മുത്തുകള് പുസ്തക താളിലേക്ക് അര്‍ത്ഥമുള്ള വരികളായി വിടര്‍ന്നുകൊണ്ടേയിരുന്നു.അങ്ങനെ വിസ്മയയും പ്രണവും മാത്രം കൈകാര്യം ചെയ്ത വിഷയം മാതാപിതാക്കളായ മോഹന്‍ ലാലും സുചിത്രയും കൂടി അറിഞ്ഞു.അതോടെ ആ വീട്ടിലെ സന്തോഷം അവരെ സ്നേഹിക്കുന്നവരിലേക്കെത്തി.
അതൊരു ബുക്കാക്കി പ്രസിദ്ധീകരിക്കാമെന്ന് പ്രമുഖ പ്രസാദകരായ
പെന്ഗ്വിന് ബുക്ക്സും ഏറ്റതോടെ എല്ലാം ശുഭം.അങ്ങനെ മായയുടെ ആദ്യ സംരംഭം ഫെബ്രുവരി 14 പ്രണയ ദിനത്തിന്റെ മനോഹാരിതയില്‍ പുറത്തെത്തുമെന്ന് തന്റെ FBയിലൂടെ മോഹന്‍ലാല്‍ ആരാധകരെ അറിയിച്ചു.ഒപ്പം ചേര്‍ത്ത ഫോട്ടോയില്‍ മകള്‍ എഴുതിയ പുസ്തകം ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ഉം പിടിച്ചിരിക്കുന്ന മായയുടെ ലുക്കാണ്.നമുക്കത് വാങ്ങാം നഷ്ടപ്പെട്ട് പോയ വായനാശീലം
പിന്തുടരാം ALL THE BEST MAYA .
അടുത്ത പുസ്തകവും എഴുതാനുള്ളത് ഹൃദയത്തില്‍ വേഗം വിടരട്ടെ.
ഫിലീം കോര്‍ട്ട്.