പ്രിയ ആരാധകരെ മടുത്തു – ഞാന്‍ വിവാഹം കാഴിച്ചവനെ ഒഴിവാക്കുകയാണ്.. നടി രാഖി ….
കല്യാണം കഴിഞ്ഞ അന്നുമുതല്‍ തുടങ്ങിയതാണ് അടി, പോലീസ്കേസ്, കോംപ്രമൈസ് അങ്ങനെ അങ്ങനെ… ഇപ്പോഴിതാ നടി രാഖി സാവന്തിന്റെ പുതിയ പ്രസ്താവന മടുത്തു പിരിയുകയാണ്..
വിവാഹശേഷം ഇങ്ങനെ 100 തവണ പറഞ്ഞതാണ് ഇതെന്താകുമെന്നു കണ്ടറിയണം… വേര്‍പിരിയാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.. രാഖി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. 2019 ലായിരുന്നു രാഖിയും റിതേഷും തമ്മിലുള്ള വിവാഹം. ലണ്ടനില്‍ വ്യവസായിയാണ് ഭര്‍ത്താവായ റിതേഷ്. രാഖി പറയുന്നതിങ്ങനെയാണ് പ്രിയ ആരാധകരെ അഭ്യൂദയകാംക്ഷികളേ, ഞാനും റിതേഷും ബന്ധം അവസാനിപ്പിക്കുകയാണ്.
ബിഗ് ബോസ് ഷോയ്ക്ക് ശേഷം എന്റെ നിയന്ത്രണത്തിലല്ലാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കാനും ബന്ധം മുന്നോട്ട് കൊണ്ടുപോകാനും ഞങ്ങള്‍ ഇരുവരും ശ്രമിച്ചുവെങ്കിലും അതൊന്നും വിജയിച്ചില്ല. പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. വാലന്റൈന്‍സ് ദിനത്തിന് തൊട്ട് മുന്‍പേ തന്നെ ഇത് സംഭവിച്ചതില്‍ എനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ട്. റിതേഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു- രാഖി കുറിച്ചു. പിരിയാന്‍ തീരുമാനിച്ച സ്ഥിതിക്ക് രണ്ടുപേര്‍ക്കും നല്ല ഭാവി ആശംസിക്കുന്നു FC