ഭര്‍ത്താവ് കൊന്ന വിസ്മയക്ക് വേണ്ടി ജഗതിയുടെ മകള്‍ പാര്‍വ്വതി – ഇതല്ലെ സത്യം.
രാവിലെ ഞാന്‍ വാര്‍ത്ത നോക്കുകയായിരുന്നു.യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.പീഡനം എന്ന് ബന്ധുക്കള്‍ എന്താലെ,മാളു 24 വയസ്സ് മാത്രമാണ് ആ കുട്ടിക്കുള്ളത്.വിവാഹം കഴിച്ചിട്ട് ഒരു വര്‍ഷം.എന്നാണ് നമ്മളൊക്കെ മാറുക.നമ്മള് മാതാപിതാക്കള്‍ പഠിക്കേണ്ട ഒരു കാര്യമുണ്ട്.പെണ്‍കുട്ടികളെ വളര്‍ത്തികൊണ്ട് വരുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസം കൊടുക്കുക,നല്ല വിദ്യഭ്യാസം കൊടുക്കുക,എന്ത് വന്നാലും അത് നേരിടാനും വെല്ലുവിളിക്കാനുമുള്ള മനസ്സ് ഉണ്ടാക്കികൊടുക്കുക,അവളെ സ്വയം പര്യാപ്തയാക്കുക,ഇതൊക്കെയാണ് അവര്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും നല്ല ധനം.അല്ലാതെ പ്രായപൂര്‍ത്തിയാകുമ്പോഴെ കെട്ടിച്ച് വിടുകയല്ല വേണ്ടത്.സ്ത്രീധനം മേടിച്ച് മൂന്ന് നേരം തിന്നാന്‍ നില്ക്കുന്ന ആണ്പിള്ളേരെ പറഞ്ഞാല്‍ മതി.ഭാര്യമാരെ ബഹുമാനിക്കാന്‍ പഠിക്കുക അവളെ സ്നേഹിക്കുക. കല്ല്യാണം കഴിച്ച് ഒരു കുടുംബത്തിലേക്ക് വരുമ്പോള്‍ ആ കുടുംബ ഭാരം മുഴുവന്‍ നമ്മുടെ തലയിലാകും.ഇതൊക്കെ പറയുമ്പോള്‍ എന്നെ ചിലര്‍ കുറ്റം പറഞ്ഞേക്കാം.പത്ത് മാസം ഇവന്റെ ഒക്കെ പിള്ളേരെ നൊന്ത് പ്രസവിക്കുമ്പോള്‍ നമുക്ക് ഇങ്ങോട്ട് സ്ത്രീധനം തരണം.ഇല്ലെങ്കില്‍ ഈ സംമ്പ്രദായം എടുത്തുമാറ്റണം.
വിവാഹം കഴിച്ച് പോകുന്ന പെണ്‍കുട്ടിക്ക് എന്തെങ്കിലും കൊടുക്കാനുണ്ടെങ്കില്‍ അത് അവളുടെ പേരില്‍ കൊടുക്കണം.അവളുടെ ജീവിതം സുരക്ഷിതമാക്കണം.വേറെ ഒരു വീട്ടിലേക്ക് കയറിചെല്ലുന്ന പെണ്‍കുട്ടിയെ അവര്‍ നോക്കുമെന്ന് എന്ത് ഉറപ്പാണുള്ളത്.സ്ത്രീധന സമ്പ്രദായം എടുത്ത് മാറ്റണം.സ്ത്രീധനം ചോദിച്ച് വരുന്ന ഒരുത്തനം നമ്മുടെ കുട്ടിയെ കെട്ടിച്ച് കൊടുക്കരുത്.സ്ത്രീയാണ് ധനം അതോര്‍ക്കുക.
വളരെ ശരിയാണ് ….
ഫിലീം കോര്‍ട്ട്.